1 GBP = 104.61
breaking news

ലണ്ടൻ അണ്ടർഗ്രൗണ്ട് ജൂബിലി ലൈനിൽ വടിവാളുമായി അക്രമിയുടെ വിളയാട്ടം; ഒരാൾക്ക് പരിക്ക്; അക്രമിയെ സായുധ പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടൻ അണ്ടർഗ്രൗണ്ട് ജൂബിലി ലൈനിൽ വടിവാളുമായി അക്രമിയുടെ വിളയാട്ടം; ഒരാൾക്ക് പരിക്ക്; അക്രമിയെ സായുധ പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടൻ: ലണ്ടൻ അണ്ടർഗ്രൗണ്ട് ജൂബിലി ലൈനിൽ വടിവാളുമായി അക്രമിയുടെ വിളയാട്ടം.
തിരക്കേറിയ ജൂബിലി ലൈൻ ട്യൂബ് ട്രെയിനിലാണ് ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ ആക്രമണം. യാത്രക്കാരിലൊരാളെ വടിവാളുപയോഗിച്ച് വെട്ടിയ അക്രമി ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ലണ്ടനിലെ ബോണ്ട് സ്ട്രീറ്റ് സ്റ്റേഷനും ഗ്രീൻ പാർക്കിനുമിടയിലാണ് സംഭവം നടന്നത്.

ഗ്രീൻ പാർക്ക് സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുന്നതിന് മുൻപ് ഒരാൾ ട്യൂബ് യാത്രക്കാരനെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. യാത്രക്കാരന് സാരമായ പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറയുന്നു. ഗ്രീൻ പാർക്ക് സ്റ്റേഷനിൽ വച്ച് സായുധ പോലീസ് സംഘം അക്രമിയെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് 6.47 ന് സെൻട്രൽ ലണ്ടനിലെ ഗ്രീൻ പാർക്ക് അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ കുത്തേറ്റ സംഭവത്തിൽ പങ്കെടുത്തതായി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് (ബിടിപി) അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചുവെന്നും അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more