1 GBP = 104.68
breaking news

ഹൃദയവും കരളുമായി പോലീസിന്റെ ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക്

ഹൃദയവും കരളുമായി പോലീസിന്റെ ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽവച്ച് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവും കരളും വഹിച്ചുകൊണ്ട് കേരള പോലീസിന്റെ ഹെലിക്കോപ്റ്റർ കൊച്ചിയിലേക്ക് തിരിച്ചു. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന രണ്ടുപേർക്കു വേണ്ടിയാണ് ഇവ കൊണ്ടുപോകുന്നത്. മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദിന്റേതാണ് ഹൃദയവും കരളും.

ലിസി ആശുപത്രിയിലേക്കാണ് ഹൃദയം കൊണ്ടുപോകുന്നത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കുവേണ്ടിയാണ് കരൾ എത്തിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് പ്രത്യേക ആംബുലൻസിലാണ് അവയവങ്ങൾ വിമാനത്താവളത്തിൽ എത്തിച്ചത്.

കേരള പോലീസിന്റെ ഹെലിക്കോപ്റ്റർ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ ദൗത്യമാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more