1 GBP = 104.68
breaking news

ഓക്​സ്​ഫഡ്​ കോവിഡ്​ വാക്​സിൻ കുട്ടികളിൽ പരീക്ഷിക്കും

ഓക്​സ്​ഫഡ്​ കോവിഡ്​ വാക്​സിൻ കുട്ടികളിൽ പരീക്ഷിക്കും

ലണ്ടൻ: ഓക്​സ്​ഫഡ്​ സർവകലാശാല അൾട്രസെനികയുമായി ചേർന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിൻ ആദ്യമായി കുട്ടികളിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവർക്ക്​ വാക്​സിൻ ഫലപ്രദമാണോ എന്നറിയാനാണ്​ പരീക്ഷണം നടത്തുന്നതെന്ന്​ ഓക്​സ്​ഫഡ്സർവകലാശാല അറിയിച്ചു. 

300വോളൻറിയർമാർക്ക്​ ആദ്യഘട്ടത്തിൽ കുത്തിവെപ്പ്​ നൽകാൻ സാധിക്കുമെന്നാണ്​ ഓക്​സ്​ഫഡി​െൻറ പ്രതീക്ഷ. കുത്തിവെപ്പ്​ ഈ മാസം തുടങ്ങും. വാക്​സി​െൻറ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ്​ പഠനവിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കോവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more