1 GBP = 104.68
breaking news

യുകെയിലെ സൗഹൃദ സാഹിത്യ- രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മ ‘കലുങ്ക് ‘ സുഗതകുമാരി അനുസ്മരണം സംഘടിപ്പിക്കുന്നു

യുകെയിലെ സൗഹൃദ സാഹിത്യ- രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മ ‘കലുങ്ക് ‘ സുഗതകുമാരി അനുസ്മരണം സംഘടിപ്പിക്കുന്നു

കോവിഡ് കാലത്തു യൂകെയിലെ മലയാളിയുടെ ആശങ്കകളും വിഷാദങ്ങളും ഒഴി വാക്കി ഒരു പുത്തൻ ഉണർവ് നല്കാൻ വേണ്ടി തുടങ്ങിയ ഒരു സൗഹൃദ സാഹിത്യ- രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മയാണ് “കലുങ്ക്”.
കഴിഞ്ഞ ഏപ്രിലിൽ ദിവസവും വൈകിട്ട് പതിവായി കൂടിയിരുന്ന കലുങ്കു പല വ്യക്തികൾക്കും കൈവിട്ടുപോകുമെന്ന് കരുതിയ ജീവിതം തിരികെ പിടിച്ചു തന്ന ഒരു ഔഷധ കഞ്ഞിയായിരുന്നു.

തികച്ചും അനൗപചാരിക ചർച്ചകളുടെ ഇടമായ നാട്ടിൻ പുറത്തെ കലുങ്ക് ആധുനിക ചർച്ചക്കുള്ള ഒരു ഇടമാക്കി യൂക്കെയിൽ ഒരു കൂട്ടം മലയാളികൾ മാറ്റിയിരിക്കുകയാണ്. യൂക്കെയിലെ കലുങ്ക്.
മൂന്നാം ലോക്ക് ഡൌൺ കാലത്തു വീണ്ടും ഓൺലൈൻ സൗഹൃദ കൂട്ടായ്മ ഒരുക്കുകയാണ്.
ആദ്യത്തേത് നമ്മുടെ പ്രിയങ്കരിയായ കവയത്രി സുഗതകുമാരിയുടെ അനുസ്മരണമാണ്.
ജനുവരി 9 നു ശനിയാഴ്ച 2പിഎം. പ്രിയ കഥാ കൃത്തു ശ്രീ അശോകൻ ചെരുവിൽ(പുരോഗമന കലാ സാഹിത്യ സംഘം ) ഉത്ഘാടനം ചെയ്യുന്നു. മഹാകവി ഒ. എൻ. വി യുടെ ചെറുമകളും ഡാൻസറു മായ അമൃത ജയകൃഷ്ണൻ നമ്മോളോട് സുഗതകുമാരി ടീച്ചറുമായുള്ള അനുഭവങ്ങൾ പങ്കിടുന്നു.

ശ്രീ മണമ്പൂർ സുരേഷ് കേരളകൗമുദി യൂറോപ് ലേഖകൻ, ചിത്രകാരൻ ജോസ് പിന്ധ്യൻ , ബ്ലോഗ്ഗർ മുരളി മുകുന്ദൻ, പ്രസംഗകൻ ജെകബ് കോയിപ്പള്ളി, മ്യൂസിഷ്യൻ സാബു ജോസു എഴുത്തുകാരി മീര, യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി യും എൻ എച് എസ് നഴ്‌സുമായ സാജൻ സത്യൻ, പൊളിറ്റിക്കൽ അനലൈസിസ്റ് അനി ഗോപിനാഥ്, കൗൺസിലർ സുഗതൻ തുടങ്ങിയവരാണ് അണിയറയിൽ ..എല്ലാവർക്കും സ്വാഗതം
മീറ്റിംഗ് ഐഡി : 4217900018
പാസ്സ്കോഡ് “KALINKU “
വാർത്ത: സുഗതൻ തെക്ക്പുര.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more