1 GBP = 104.74
breaking news

പ്രവാസി വോട്ടർമാരുടെ ബാലറ്റുകൾ നയതന്ത്ര ബാഗേജ്​​ വഴി എത്തിക്കാൻ ആലോചന

പ്രവാസി വോട്ടർമാരുടെ ബാലറ്റുകൾ നയതന്ത്ര ബാഗേജ്​​ വഴി എത്തിക്കാൻ ആലോചന

ന്യൂഡൽഹി: വിദേശത്ത്​ കഴിയുന്ന പ്രവാസി വോട്ടർമാരുടെ പോസ്റ്റൽ വോട്ടുകൾ നയതന്ത്ര ബാഗേജ്​ വഴി എത്തിച്ച്​ റി​േട്ടണിംഗ്​ ഒാഫീസർമാർക്ക്​ കൈമാറുന്നത്​ പരിഗണനയിൽ. തെരഞ്ഞെടുപ്പ്​ കമീഷനും വിദേശ കാര്യ വകുപ്പും ഇതിനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ട്​. നിയമ ഭേദഗതിയടക്കമുള്ള കാര്യങ്ങൾ നിയമ വകുപ്പിന്‍റെ പരിഗണനയിലാണ്​​.

പ്രവാസി വോട്ടർമാർക്ക്​ പോസ്റ്റൽ ബാലറ്റുകൾ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ‘ഇലക്​ട്രോണികലി ട്രാൻസ്​മിറ്റഡ്​ പോസ്റ്റൽ ബാലറ്റ്​ സിസ്റ്റം’ വഴി എത്തിച്ച്​ കൊടുക്കാൻ നേരത്തെ തീരുമാനിച്ചതാണ്​. എംബസി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്​ഥർ പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ച്​ നയതന്ത്ര ബാഗേജ്​ വഴി ഇന്ത്യയിലേക്ക്​ എത്തിക്കുന്നതിനുള്ള നടപടികളാണ്​ ഇപ്പോൾ ആലോചനയിൽ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പുകൾക്ക്​ മുമ്പ്​ ഇത്​ പ്രാവർത്തികമാക്കാനാണ്​ ശ്രമിക്കുന്നത്​.

ഇതുവരെ 1.06 ലക്ഷം പ്രവാസി വോട്ടർമാരാണ്​ തെരഞ്ഞെടുപ്പ്​ കമീഷനിൽ രജിസ്റ്റ്​ർ ചെയ്​തിട്ടുള്ളത്​. അതിൽ തന്നെ 87,000 വോട്ടർമാരും കേരളത്തിൽ നിന്നുള്ളവരാണെന്ന്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ ദ ​പ്രിന്‍റ്​ റി​േപാർട്ട്​ ചെയ്യുന്നു. വോട്ടർമാരുടെ എണ്ണം പരിമിതമായതിനാൽ പോസ്റ്റൽ ബാലറ്റുകൾ നയതന്ത്ര ബാഗേജ്​ വഴി തിരിച്ചെത്തിക്കുന്നത്​ പ്രയാസമുള്ള കാര്യമാകില്ല. അതേസമയം, ഒരു കോടിയോളം ഇന്ത്യക്കാർ പ്രവാസികളായുണ്ടെന്നാണ്​ സാമാന്യമായ കണക്ക്​. അതിൽ തന്നെ 60 ലക്ഷത്തോളം ആളുകൾ വോട്ടവകാശത്തിന്​ അർഹരാണെന്നാണ്​ കരുതുന്നത്​​. അത്രയും വോട്ടർമാർ പോസ്റ്റൽ വോട്ട്​ സംവിധാനം ഉപയോഗപ്പെടുത്തുകയാണെങ്കിൽ ബാലറ്റുകൾ തിരിച്ചെത്തിക്കുന്നതിനുള്ള സംവിധാനമാണ്​ ആസൂത്രണം ചെയ്യേണ്ടത്​.

പോസ്റ്റൽ ​ബാലറ്റുകൾ ഇന്ത്യയിൽ എത്തിച്ച ശേഷം സമയബന്ധിതമായി അതാത്​ റി​േട്ടണിങ്​ ഒാഫീസർമാർക്ക്​ കൈമാറുന്നതിനുള്ള സംവിധാനവും ഉണ്ടാക്കേണ്ടതുണ്ട്​. ബാലറ്റുകൾ ശേഖരിക്കുന്നതിനും അറ്റസ്റ്റ്​ ചെയ്​ത്​ തിരിച്ചയക്കുന്നതിനും എംബസിക​ളിൽ ഉദ്യോഗസ്​ഥരെ ചുമതലപ്പെടുത്താൻ വിദേശ കാര്യ വകുപ്പിനോട്​ നിയമവകുപ്പ്​ നിർദേശിച്ചിട്ടുണ്ട്​.

നടപടികൾ മുന്നോട്ട്​ കൊണ്ടുപോകുന്നതിന്​ നിയമവകുപ്പ്​ ആഭ്യന്തര വകുപ്പിന്‍റെയും ധനവകുപ്പിന്‍റെയും അഭിപ്രായമാരാഞ്ഞിട്ടുണ്ട്​. ആഭ്യന്തര വകുപ്പും ധനവകുപ്പും നൽകുന്ന മറുപടികളുടെ അടിസ്​ഥാനത്തിലായിരിക്കും തുടർനടപടികൾ സംബന്ധിച്ച്​ തെരഞ്ഞടുപ്പ്​ കമീഷന്‍റെ ആവശ്യത്തോട്​ നിയമ വകുപ്പ്​ പ്രതികരിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more