1 GBP = 104.63
breaking news

പാക് മിലിറ്ററി ഏജൻസിക്ക് വിവരങ്ങൾ ചോർത്തി; പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ പിടിയിൽ

പാക് മിലിറ്ററി ഏജൻസിക്ക് വിവരങ്ങൾ ചോർത്തി; പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ പിടിയിൽ

രഹസ്യാത്മക സ്വഭാവമുള്ള വിവരങ്ങൾ പാക് മിലിറ്ററി ഏജൻസിക്ക് ചോർത്തി കൊടുത്തു എന്ന ആരോപണത്തിൻ മേൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഹരിയാനയിലെ റെവലി ജില്ലയിൽ നിന്നുള്ള മഹേഷ് കുമാർ ആണ് അറസ്റ്റിൽ ആയതെന്ന് ഡിഎൻഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ലഖ്‌നൗ ആസ്ഥാനമായുള്ള മിലിട്ടറി ഇന്റലിജൻസ് കൈമാറിയ വിവരത്തിൻ മേലാണ് പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് വിഭാഗം മഹേഷ് കുമാറിനെ അറസ്ററ് ചെയ്തത്. പാകിസ്ഥാൻ മിലിറ്ററി ഇന്റലിജൻസിലെ ഒരു വനിതക്ക് രാജ്യത്തിൻറെ സൈനിക സംബന്ധിയായ സുരക്ഷാ വിവരങ്ങൾ പണത്തിന് വേണ്ടി ഇയാൾ കൈമാറി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മഹേഷ് കുമാർ അവരെ ‘മാഡം ജി’ എന്നാണ് അഭിസംബോധന ചെയ്തിരുന്നത് എന്ന് മനസ്സിലാക്കിയ ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് ഇയാളെ നിരീക്ഷിക്കാനും, തെളിവുകൾ ശേഖരിക്കാനും ആയി ‘ഓപ്പറേഷൻ മാഡം ജി’ എന്ന  സംഘം രൂപീകരിക്കുകയും, മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ് ചെയുകയും ആയിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി പാകിസ്ഥാൻ മിലിട്ടറി ഇന്റലിജൻസ് യൂണിറ്റിന്റെ പ്രവർത്തകരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും നിരവധി തവണ അവരിൽ നിന്ന് പണം സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്.

28 വയസ്സുള്ള മഹേഷ് കുമാർ ജയ്പൂരിലെ എംഇഎസിൽ, ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്യുകയാണ്. പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവിലെ മൂന്നു വ്യക്തികളുമായി ഫേസ്ബുക്ക് സൗഹൃദം പുലർത്തിയിരുന്നു ഇയാൾ. പാകിസ്ഥാൻ ചാരൻമാരിൽ നിന്ന് കേരളം വഴി കുമാറിന് രണ്ട് തവണ 5,000 രൂപ വീതം ലഭിച്ചിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more