യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ സ്വര വർണ്ണങ്ങൾ തീർത്ത മാരിവിൽ ശോഭയിൽ തിളങ്ങി പീറ്റർബറോയിൽ നിന്നും എഡ്സൽ ഡെറീഷ്, എർലീൻ ഡെറീഷ് സഹോദരങ്ങൾ….
Aug 29, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ പീറ്റർബറോയിൽ നിന്നുള്ള സഹോദരങ്ങൾ എഡ്സൽ ഡെറീഷും എർലീൻ ഡെറീഷും ചേർന്നൊരുക്കിയത് സപ്തസ്വരങ്ങളുടെ മഴവില്ലഴക്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കുട്ടികൾ പാടിയത് പ്രേക്ഷകർ ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. “Let’s Break It Together” ലൈവ്ഷോയുടെ ഇരുപത്തിഒൻപതാമത് ലൈവായിരുന്നു ഇന്നലെ നടന്നത്.
എർലീൻ മനോഹരമായി പാടി എഡ്സൽ കീബോർഡിൽ വായിച്ച ഇംഗ്ളീഷ് പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ഷോ അദ്യന്തം ആകർഷകമായിരുന്നു. “കുച്ച് കുച്ച് ഹോത്താ ഹെ” എന്ന എവർ ഗ്രീൻ ലവ് സോംങ് കീബോർഡിൽ വായിച്ച് തുടങ്ങിയപ്പോൾ തന്നെ താനൊരു പ്രഫഷണൽ കീബോർഡിസ്റ്റാണെന്ന് എഡ്സൽ തെളിയിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്കും അതിർത്തിയിൽ കണ്ണിമ ചിമ്മാതെ രാജ്യത്തെ സംരക്ഷിക്കുന്ന ധീര ജവാൻമാർക്കും ആദരമർപ്പിച്ച് കൊണ്ട് എഡ്സൽ കീബോർഡിൽ വായിച്ച ബോർഡർ എന്ന ഹിന്ദി ചിത്രത്തിലെ “സന്ദേശ് ആതെ ഹെ” എന്ന ദേശഭക്തി ഗാനം പ്രേക്ഷകർ ഹൃദയങ്ങളിലേറ്റ് വാങ്ങി. തുടർന്ന് എഡ്സൽ കീബോർഡിൽ വളരെ ഭംഗിയായി വായിച്ച “നീ മധു പകരൂ മലർ ചൊരിയൂ” എന്ന നൊസ്റ്റാൾജിക് ഗാനം പ്രേക്ഷക മനസ്സുകളിൽ ഓർമ്മകളുടെ തിരമാലകളുയർത്തി. “ഇടറി വീഴുവാൻ ഇട തരല്ലേ നീ” എന്ന ക്രിസ്തീയ ഭക്തിഗാനം തന്റെ അനുഗ്രഹീത ശബ്ദത്തിൽ എർലീൻ പാടിയപ്പോൾ എഡ്സൽ കീബോർഡുമായി കൂടെ ചേർന്നു. പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകനായ ആൽബർട്ട് വിജയന്റെ പ്രിയ ശിഷ്യരാണ് എഡ്സലും എർലീനും
ജർമൻ സംഗീതഞ്ജൻ ഫെലിക്സ് മെൻഡൽസ്സൺ 1842 ൽ ഷെയ്ക്സ്പിയർ നാടകമായ ” എ മിഡ് സമ്മർ നൈറ്റ് ഡ്രീം” ന് വേണ്ടി പാടി പിന്നീട് രാജകീയ വിവാഹങ്ങളുടെ പോലും അവിഭാജ്യ ഘടകമായി മാറി, ചരിത്രതാളുകളിൽ ഇടം പിടിച്ച “വെഡ്ഡിംഗ് മാർച്ച്” എന്ന ഗാനം എഡ്സൽ കീബോർഡിൽ വായിച്ചത് അമ്പരപ്പ് കലർന്ന ആഹ്ളാദത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. “ഐ ലവ് റ്റു തിങ്ക്” എന്ന ഇംഗ്ളീഷ് ഗാനം എഡ്സൽ മനോഹരമായി കീബോർഡിൽ വായിക്കുകയും പാടുകയും ചെയ്തതിനെ തുടർന്ന് ” ഇത്രത്തോളം എന്നെ കൊണ്ട് വന്നീടുവാൻ” എന്ന ഗാനം എർലീൻ അതിമനോഹരമായി കീബോർഡിൽ വായിച്ചു. 2019 മാരാമൺ കൺവെൻഷനിലെ “അനുഗ്രഹ മഴയായ്” എന്ന് തുടങ്ങുന്ന ഗാനത്തെ തുടർന്ന് എഡ്സൽ വായിച്ചത് സ്ലം ഡോഗ് മില്ല്യനയറിലെ ഓസ്കാർ പുരസ്കാരത്തിന് അർഹമായ “ജയ്ഹോ” എന്ന അതി പ്രശസ്ത ഗാനമാണ്. മലയാളം, തമിഴ് സിനിമകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി എഡ്സൽ കീബോർഡിൽ അവതരിപ്പിച്ച ഫ്യൂഷൻ അതീവ ഹൃദ്യമായിരുന്നു. “ഉയിരേ ഉയിരേ, ആയിരം കണ്ണുമായ്, തുമ്പീ വാ തുമ്പക്കുടത്തിൻ, പതിനാറാം രാവിന്റെ, ചിന്ന ചിന്ന ആശൈ, കാതൽ റോജാ, വന്ദേമാതരം എന്നീ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കിബോർഡിൽ വായിച്ച് രാഗമാല തീർത്ത ലൈവ്ഷോ പ്രേക്ഷകർഎത്രമാത്രം ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു ലൈവിൽ വന്ന നൂറ് കണക്കിന് കമന്റുകൾ.ലൈവിൽ അവതാരകയായി വന്ന ബിന്ദു ജോർജ്ജ് തന്റെ റോൾ വളരെ ഭംഗിയായി നിർവ്വഹിച്ചു.
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ രാഗവസന്തം തീർത്ത കൌമാര പ്രതിഭകളുടെ പ്രകടനം ഇതിനോടകം ആയിരക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. “LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ഷോയുടെ അവസാനം ലൈവിൽ വന്ന മാതാപിതാക്കൾ ഡെറീഷ് നൈനാനും പ്രിൻസി ഡെറീഷും കുട്ടികൾക്കായി ഇത് പോലൊരു ലൈവ് ഷോ ഒരുക്കി കുട്ടികളുടെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് യുക്മ നേതൃത്വം കാണിക്കുന്ന താല്പര്യത്തെ അഭിനന്ദിക്കുകയും യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി അറിയിക്കുകയും ചെയ്തു. സംഗീതലോകത്ത് തേജോ നക്ഷത്രങ്ങളായി തിളങ്ങാനൊരുങ്ങുന്ന എഡ്സൽ ഡെറീഷിനും എർലീൻ ഡെറീഷിനും യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 29/08/2020 ശനി വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages