- യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്റ്റൊബർ 26നു …
- ഇരുപത്തഞ്ച്കാരി ജെറീന ജോർജിൻറെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി യു കെ മലയാളികൾ
- ചരിത്ര വിജയം; ലണ്ടൻ മേയറായി സാദിഖ് ഖാൻ മൂന്നാം തവണയും
- ഗാസ; വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയിൽ പുരോഗതിയെന്ന് റിപ്പോർട്ട്.
- ഖാലിസ്ഥാൻ നേതാവ് നിജ്ജറിന്റെ കൊല: ഇന്ത്യയുടെ പങ്കും അന്വേഷിക്കുമെന്ന് കാനഡ പോലീസ്
- കാർഡിഫിൽ കാർ അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾ ആശുപത്രിയിൽ .
- യു കെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വീണ്ടും സജീഷ് ടോം........ ആകെ പോൾ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കിയാണ് ഇത്തവണ വിജയക്കുതിപ്പ്
ഇന്ന് യുക്മ ദേശീയ കലാമേള കലാപ്രതിഭ ടോണി അലോഷ്യസ് സഹോദരി ആനി അലോഷ്യസ് എന്നീ അതുല്യ പ്രതിഭകൾ സംഗമിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ “Let’s Break it Together” ലൈവ് ഷോ വാദ്യഘോഷങ്ങളാൽ സംഗീത സാന്ദ്രമാകും……
- Jun 25, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
ഇന്ന് ടോണി അലോഷ്യസും സഹോദരി ആനി അലോഷ്യസും യുക്മ സാംസ്കാരിക വേദിയുടെ “LET’ S BREAK IT TOGETHER” ൻ്റെ ലൈവ് ഷോയിൽ എത്തുന്നു. യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ജൂൺ 25 വ്യാഴാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9:30) അരങ്ങുണർത്താൻ എത്തുന്നത് വേദികളിൽ വിസ്ഫോടനം തീർക്കുന്ന കൌമാര സകല കലാ വല്ലഭർ, സഹോദരങ്ങളായ 17 വയസുകാരി ആനി അലോഷ്യസും 15 വയസുകാരൻ ടോണി അലോഷ്യസുമാണ്. യുക്മ റീജിയണൽ, നാഷണൽ കലാമേള വേദികളിലെ സ്ഥിരം വിജയികളായ ഈ സഹോദരങ്ങൾ യു കെ മലയാളികൾക്ക് സുപരിചിതരാണ്.
എയിൽസ്ബറി ഗ്രാമർ സ്കൂൾ ഇയർ 12 വിദ്യാർത്ഥിനിയായ ആനി അലോഷ്യസ് 2014, 2017 വർഷങ്ങളിൽ യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയൺ കലാതിലകമായിരുന്നു. 2014, 2016, 2017 വർഷങ്ങളിൽ റീജിയണൽ വ്യക്തിഗത ചാംപ്യനായിരുന്ന ആനി 2019 ൽ മാഞ്ചസ്റ്റർ ദേശീയ കലാമേളയിൽ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം നേടി. സോളോ സോങ്, പദ്യ പാരായണം, മോഹിനിയാട്ടം, ഭരതനാട്യം, കഥാപ്രസംഗം, സ്റ്റോറി ടെല്ലിംഗ്, മോണോ ആക്ട്, ഒപ്പന, തിരുവാതിര, ഗ്രൂപ്പ് സോങ് ഇനങ്ങളിൽ തന്റെ കഴിവ് വിവിധ മത്സര വേദികളിൽ തെളിയിച്ചിട്ടുള്ള ആനി അക്ഷരാർത്ഥത്തിൽ ഒരു സകല കലാ വല്ലഭയാണ്. ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കൺടസ്റ്റ് – 2013 റണ്ണർ അപ്, സിങ് വിത് സ്റ്റീഫൻ ദേവസ്സി കൺടസ്റ്റ് – 2017 റണ്ണർ അപ് തുടങ്ങി നിരവധി സംഗീത മത്സരങളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കലാകാരി. വേണുഗീതം 2018 ൽ പ്രശസ്ത ഗായകൻ ജി. വേണുഗോപാലിനൊപ്പം പാടാൻ അവസരം ലഭിച്ച ഈ അനുഗ്രഹീത കലാകാരി കർണാട്ടിക് മ്യൂസിക്, ശാസ്ത്രീയ നൃത്തം എന്നിവയിൽ നന്നേ ചെറുപ്പം മുതൽ പരിശീലനം ആരംഭിച്ചു.
2018 ൽ കർണാട്ടിക് മ്യൂസിക് ( വോക്കൽ) അരങ്ങേറ്റം കുറിച്ച ആനി, വെസ്റ്റേൺ മ്യൂസിക് (വോക്കൽ) ഗ്രേഡ് – 8, പിയാനോ ഗ്രേഡ് – 6, ഭരതനാട്യം (ISTD) ഗ്രേഡ് – 5 എന്നിവ ഇതിനോടകം കരസ്ഥമാക്കി കഴിഞ്ഞു. 2019 ൽ യുക്മ ഔട്ട്സ്റ്റാന്റിംഗ് അച്ചീവ്മെന്റ് അവാർഡ് കരസ്ഥമാക്കിയ ഈ മിടുക്കി, UKMT ഇന്റർമീഡിയറ്റ് മാത്സ് ഗോൾഡ് മെഡൽ, ഡ്യൂക്ക് ഓഫ് എഡിൻബറോ സിൽവർ മെഡൽ എന്നിവയും നേടിയിട്ടുണ്ട്.
2019 മാഞ്ചസ്റ്റർ ദേശീയ കലാമേളയിലെ കലാപ്രതിഭ പട്ടം നേടിയ ടോണി അലോഷ്യസ് തന്റെ സഹോദരി ആനിയെ പോലെ ഒരു സകല കലാവല്ലഭനാണ്. മാഞ്ചസ്റ്റർ കലാമേളയിൽ ജൂണിയർ വിഭാഗം വ്യക്തിഗത ചാംപ്യനായ ടോണി പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് കലാപ്രതിഭ പട്ടം ചൂടിയത്.
2018, 2019 വർഷങ്ങളിലെ ഈസ്റ്റ് ആംഗ്ളിയ റീജിയൺ കലാപ്രതിഭയായ ടോണി, 2019 ൽ നടന്ന റ്റീൻ സ്റ്റാർ ലണ്ടൻ ഏരിയ ഡാൻസ് മത്സരത്തിൽ ഫൈനലിസ്റ്റ് ആയിരുന്നു. എയിൽസ്ബറി ഗ്രാമർ സ്കൂളിലെ ഇയർ 10 വിദ്യാർത്ഥിയായ ടോണി, യുക്മ മാത്സ് ചലഞ്ച് 2018 ൽ ഈസ്റ്റ് ആംഗ്ളിയ റീജിയൺ വിന്നർ, UKMT ജൂണിയർ മാത്സ് ഗോൾഡ് മെഡൽ എന്നിവയും നേടിയിട്ടുണ്ട്. നൃത്തം ഹൃദയത്തിലേറ്റി നടക്കുന്ന ടോണി പിയാനോ ഗ്രേഡ് – 5, ഡ്രംസ് ഗ്രേഡ് – 4 എന്നിവയും ഇതിനോടകം നേടി കഴിഞ്ഞു. കരാട്ടേ പരിശീലനം ബ്രൗൺ ബെൽറ്റിലെത്തി നിൽക്കുന്ന ഈ കലാപ്രതിഭ നല്ലൊരു ഫുട്ബോളറും കൂടിയാണ്. ലൂട്ടൻ ബറോ ഡ്രാഗൺസ് ഫുട്ബോൾ ടീമിലെ അംഗമായ ടോണി ഫുട്ബോളിലും തന്റെ കഠിന പരിശീലനം തുടരുകയാണ്.
കല, കായികം, പഠനം എന്നിങ്ങനെ തൊടുന്ന മേഖലകളെല്ലാം പൊന്നാക്കി മാറ്റുന്ന ഈ അപൂർവ്വ സഹോദരങ്ങൾ ഒരുക്കുന്ന രാഗ വിസ്മയത്തിലേക്ക് “LET’S BREAK IT TOGETHER” ന്റെ പ്രേക്ഷകരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ അംഗങ്ങളായ അലോഷ്യസ് – ജിജി ദമ്പതികളുടെ മക്കളാണ് ഈ കൌമാര വിസ്മയങ്ങൾ .
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്റ്റൊബർ 26നു …
പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയോട് അനുബന്ധിച്ചു നടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്റ്...ഇരുപത്തഞ്ച്കാരി ജെറീന ജോർജിൻറെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി യു കെ മലയാളികൾ
ബർട്ടൻ ഓൺ ട്രെന്റ് ആദ്യകാല പ്രവാസിയായ ജോർജ് വറീദ്, റോസിലി ജോർജ് എന്നിവരുടെ ഇളയ മകൾ ജെറിന ജോർജ് (പൊന...ചരിത്ര വിജയം; ലണ്ടൻ മേയറായി സാദിഖ് ഖാൻ മൂന്നാം തവണയും
ലണ്ടൻ: സാദിഖ് ഖാൻ ചരിത്രപരമായ മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ ലണ്ടൻ മ...ഗാസ; വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയിൽ പുരോഗതി...
ഗസ്സ: ഗസ്സയിൽ വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയി...ഖാലിസ്ഥാൻ നേതാവ് നിജ്ജറിന്റെ കൊല: ഇന്ത്യയുടെ പങ്കും അന്വേഷിക്കുമെന്ന് കാനഡ പോലീസ്
ഒട്ടാവ: ഖാലിസ്താൻ വിഘടനവാദി നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിനെ വധിച്ച സംഭവ...കാർഡിഫിൽ കാർ അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾ ആശുപത്രിയിൽ .
വെള്ളിയാഴ്ച (മെയ് 3) രാവിലെ 6 മണിക്ക് ഗ്ലാമോർഗനിലെ ബോൺവിൽസ്റ്റണിന് സമീപം എ 48 ന് ഉണ്ടായ അപകടത്തെ തു...ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) പുതിയ ഭാരവാഹികൾടോം തോമസ് വീണ്ടും പ്രസിഡൻറ്….. എൽദോ ജോർജ് ജനറൽ സെ...
ബ്രാഡ്ഫോർഡ്:- യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (B M A)യ...യു കെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വീണ്ടും സജീഷ് ടോം........ ആകെ പോൾ ചെയ്ത വോട്ടിന്റെ...
സ്വന്തം ലേഖകൻ - ലണ്ടൻ യു കെ പ്രാദേശീക തെരഞ്ഞെടുപ്പിൽ വമ്പൻ നേട്ടവുമായി ലേബർ പാർട്ടി മുന്നേറുകയാണ...
Post Your Comments Here ( Click here for malayalam )
Latest Updates
- ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) പുതിയ ഭാരവാഹികൾടോം തോമസ് വീണ്ടും പ്രസിഡൻറ്….. എൽദോ ജോർജ് ജനറൽ സെക്രട്ടറി ബ്രാഡ്ഫോർഡ്:- യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (B M A)യുടെ പ്രസിഡൻ്റ് ആയി യുക്മ മുൻ ദേശീയ നിർവഹസമതിയഗംവും യുക്മ യോർക് ഷെയർ& ഹംബർ റീജിയൻ പ്രസിഡന്റുമായിരുന്ന ടോം തോമസിനെ വീണ്ടും തിരഞ്ഞെടുത്തു.എൽദോ ജോർജിനെ ജനറൽ സെക്രട്ടറിയായും ജിസ്മോൻ ജോണിനെ ട്രഷററായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി അനൂപാ ലൂക്കാസിനെയും ജോയിന്റ് സെക്രട്ടറിയായി തുഷാര ജോഷിയെയും എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായി അജാസ് ജമാൽ, ലിൻസ് ഡേവിസ്, ഷിബു ജോർജ്, സിൻന്റോ വർഗീസ്, ഷിഹാസ് സലിം,
- ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ‘പരിശുദ്ധാത്മ അഭിഷേക ഓൺലൈൻ ധ്യാനം’ മെയ് 9 മുതൽ; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കൾ ശുശ്രുഷകൾ നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി ‘പരിശുദ്ധാത്മ അഭിഷേക ധ്യാനം’ സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതൽ 19 വരെ ഒരുക്കുന്ന ഓൺലൈൻ റിട്രീറ്റിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു”.ലുക്കാ 4:18 ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറുമായ
- ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ‘ സ്നേഹ സംഗീത രാവ് ‘ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച ; ആദ്യ ഷോ ടിക്കറ്റ് ഫുള്‍, രണ്ടാമത്തെ ഷോയ്ക്ക് ഏതാനും ടിക്കറ്റുകള്‍ ബാക്കി. ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ‘ സ്നേഹ സംഗീത രാവ് ‘ മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍ ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് ‘ സ്നേഹ സംഗീത രാവ്’ സ്റ്റേജ് ഷോ എത്തുന്നത് ബ്രിസ്റ്റോളില്‍ ആദ്യ ഷോ
- പാട്ടും ഡാൻസും അടിപൊളി ഡിജെയുമായി ആടിതകർത്ത് എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം; ഇന്നുവരെ കാണാത്ത ആഘോഷരാവിന് സാക്ഷ്യം വഹിച്ച് എക്സിറ്റർ മലയാളി സമൂഹം ജോയ് ജോൺ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം എക്സിറ്ററിലെ മലയാളി സമൂഹം കെങ്കേമമായി കൊണ്ടാടി. പിൻഹോയിലെ അമേരിക്ക ഹാൾ നിറഞ്ഞെത്തിയ കാണികൾ പാട്ടും ഡാൻസും ഒപ്പം ഡിജെക്കൊപ്പം നൃത്തചുവടുകളുമായി ആടിതകർത്തപ്പോൾ എക്സിറ്റർ മലയാളി സമൂഹം ഇന്നുവരെ കാണാത്ത ആഘോഷരാവായി അത് മാറി. ഉയിർത്തെഴുന്നേൽപ്പിന്റെ സന്തോഷവും, കണികാണലിന്റെ നിർവൃതിയും, ചെറിയപെരുന്നാളിന്റെ ആനന്ദവും ഒത്തുചേർന്ന ആഘോഷത്തിന്റെ തുടക്കത്തിൽ അതിമനോഹരമായി ഒരുക്കിയ വിഷുക്കണിയും കുട്ടികൾക്കെല്ലാം വിഷുക്കൈനീട്ടവും, ഈസ്റ്റർ എഗും കൂടാതെ
- കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണെന്ന് പെൺകുട്ടി മൊഴി നൽകി. നിർബന്ധപൂർവ്വം തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഡാൻസറായ യുവാവാണ് സംഭവത്തിൽ പ്രതി. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു
click on malayalam character to switch languages