പി ആർ ഒ -ജയകുമാർ നായർ.
പത്താം വർഷത്തിലേക്ക് കടന്ന യുക്മയുടെ പുതിയ ഭരണസമിതി ചുമതലയേറ്റത്തിനുശേഷം നടക്കുന്ന ആദ്യ ബഹുജനപരിപാടി സംഘടനയുടെ ഹൃദയ ഭൂമിയായ മിഡ്ലാൻഡസ് റീജണിൽ തന്നെ നടത്തപ്പെടുന്നു എന്നത് ഏറെ ആവേശത്തോടെയാണ് സംഘടനാ സ്നേഹികൾ നോക്കികാണുന്നത് .കൂടാതെ പരിപാടിയിൽ ധനകാര്യവകുപ്പ് മന്ത്രി ഡോക്റ്റർ തോമസ് ഐസക്കും , കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ചെയർമാൻ അഡ്വക്കേറ്റ് ഫീലിപ്പോസ് തോമസും, . കെ എസ് എഫ് ഇ മാനേജിങ് ഡയറക്റ്റർ എ പുരുഷോത്തമനും പങ്കെടുക്കുന്നത് ചടങ്ങിന് പത്തരമാറ്റേകും.
നാളെ രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ 12 മണിവരെ നീണ്ടുനിൽക്കും .തുടർന്ന് പ്രള യാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും പ്രവാസി മലയാളികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുന്നതിനും ചടങ്ങില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ക്ക് അവസരമുണ്ടായിരിക്കും.
പരിപാടി വൻ വിജയമാക്കി തീർക്കുവാൻ എല്ലാ യുക്മ നേതാക്കളേയും സഹ പ്രവർത്തകരേയും അഫ്യുദയ കാംഷി കളെയും വൂ സ്റ്ററിലേക്കു സ്വാഗതം ചെയ്യുന്നതായി റീജണൽ പ്രിസിഡണ്ട് ബെന്നിപോൾ ,സെക്കറട്ടറി നോബി ജോസ് ,ട്രഷറർ സോബിൻ ജോൺ തുടങ്ങിയവർ അറിയിച്ചു .
പൊതുപരിപാടി നടക്കുന്ന വേദിയുടെ വിലാസം.
Hanley Castle High School,
Church End, Hanley Castle,
Worcester, United Kingdom –
WR8 0BL
click on malayalam character to switch languages