1 GBP = 104.96

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് അമ്പാടി റായിഡുവിനെ പുറത്താക്കിയതില്‍ ടീമിലും എതിര്‍പ്പ്

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് അമ്പാടി റായിഡുവിനെ പുറത്താക്കിയതില്‍ ടീമിലും എതിര്‍പ്പ്

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് അമ്പാടി റായിഡുവിനെ പുറത്താക്കിയതില്‍ ടീമിലും എതിര്‍പ്പ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്. റായുഡുവിനാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും വിജയ് ശങ്കറാണ് ടീമിലെത്തിയത്. ഇതാണ് ഡ്രസിംഗ് റൂമിലും പുറത്തും വിവാദമുണ്ടാക്കുന്നത്.

വിജയ് ഒരു ത്രീ ഡൈമന്‍മഷനല്‍ താരമായതിനാലാണ് 14അംഗ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു മുഖ്യസെലക്റ്റര്‍ എംഎസ്‌കെ പ്രസാദിന്റെ നിലപാട്. എന്നാല്‍, ഈ പ്രസ്‌താവനയെ പരിഹസിച്ച് റായിഡു ട്വിറ്ററിലിട്ട പോസ്‌റ്റ് വൈറലായിരുന്നു.

‘ലോകകപ്പ് കാണാന്‍ താനൊരു ത്രീഡി കണ്ണട വാങ്ങുന്നുണ്ടെന്ന്’ ആയിരുന്നു റായിഡുവിന്റെ പരിഹാസം. ഈ ട്വീറ്റിനെ പിന്തുണച്ച് ഹാര്‍ദ്ദിക്ക് പാണ്ഡ്യ രംഗത്ത് വന്നതോടെയാണ് ടീം സെലക്ഷനില്‍ എതിര്‍പ്പ് ഉണ്ടെന്ന ആരോപണത്തെ ശക്തമായത്.

വിവാദങ്ങള്‍ കൊഴുക്കുമെന്ന് വ്യക്തമായതോടെ സെലക്‍ടര്‍മാരെ പിന്തുണച്ച് ക്യാപ്‌‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്തു വന്നു. വിജയ് ഒരു ത്രീ ഡൈമന്‍ഷനല്‍ താരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നാലാം നമ്പറില്‍ ടീം ഒരുപാട് പരീക്ഷണങ്ങള്‍ നടന്നു. നിരവധി താരങ്ങളെ ആ സ്ഥാനത്ത് ഇറക്കി. ഒടുവിലാണ് വിജയ് ശങ്കര്‍ എത്തുന്നത്. അദ്ദേഹത്തിന് ബൗളിങ്, ഫീല്‍ഡിംഗ്, ബാറ്റിങ് എന്നീ മൂന്ന് ഭാഗങ്ങളിലും തിളങ്ങാന്‍ സാധിക്കുന്നു. അത്തരത്തില്‍ ഒരു ടീമിനെ സന്തുലിതമാക്കും. വിജയിയെ ടീമിലെടുക്കാനുണ്ടായ കാരണവും ഇതു തന്നെയായിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞു.

റായുഡിവിനെ ഒഴിവാക്കി വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more