1 GBP = 104.66
breaking news

ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം: മരണം രണ്ടായി

ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം: മരണം രണ്ടായി

ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ‌പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ ഹിസ്‍ബുല്‍ മുജാഹിദീനാണെന്നാണ് പൊലീസിന്‍റെ നിഗമനം. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട കുല്‍ഗാം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഗ്രനേഡ് എറിഞ്ഞ യാസീന്‍ ഭട്ടെന്നയാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഹിസ്‍ബുല്‍ മുജാഹിദീന്‍ കമാന്‍ററുടെ നിര്‍ദേശപ്രകാരമാണ് ഭട്ട് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജമ്മുവിലെ തിരക്കേറിയ ഇടങ്ങളാണ് ബസ് സ്റ്റാന്‍ഡും സമീപത്തെ മാര്‍ക്കറ്റും. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനടിയിലേക്കാണ് ഗ്രനേഡ് എറിഞ്ഞത്. ഇന്നലെ രാവിലെ 11.45ഓടെ ആയിരുന്നു സംഭവം. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഗ്രനേഡ് ആക്രമണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more