1 GBP = 104.68
breaking news

ഗാന്ധിജിയെ അനുസ്മരിച്ച് ചേതന യുകെ ഓക്സ്ഫോർഡ് യൂണിറ്റിന്റെ റിപ്പബ്ലിക് ദിന കൂട്ടായ്മ

ഗാന്ധിജിയെ അനുസ്മരിച്ച് ചേതന യുകെ ഓക്സ്ഫോർഡ് യൂണിറ്റിന്റെ റിപ്പബ്ലിക് ദിന കൂട്ടായ്മ

എബ്രഹാം

സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ചതിൻറെയും, തീവ്രദേശീയതക്ക് എതിരായി നിലകൊണ്ടതിന്റെയും പേരിൽ സംഘപരിവാർ തീരുമാനം അനുസരിച്ചു നാഥുറാം ഗോഡ്‌സെയുടെ കരങ്ങളാൽ ദാരുണമായി കൊലചെയ്യപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യസ്നേഹികളിൽ ഒരാളുമായിരുന്ന മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് ചേതന UK യുടെ ഓക്‌സ്‌ഫോർഡ് യൂണിറ്റ് ജനുവരി 26ൻ്റെ റിപ്പബ്ലിക്ക് ദിനകൂട്ടായ്മ സംഘടിപ്പിച്ചു.തീവ്ര ദേശീയതക്കും, സാംസ്‌കാരിക ഫാസിസിസത്തിനും,നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്ന വർഗ്ഗീയ ചിന്തകൾക്കുമെതിരായുള്ള പോരാട്ടങ്ങൾക്കു ശക്തി പകരുന്നതാവട്ടെ ഓരോ റിപ്പബ്ലിക്ക് ദിനാചരങ്ങളും എന്ന് പങ്കെടുത്ത അംഗങ്ങളെല്ലാം അഭിപ്രായപ്പെട്ടു.

മതനിരപേക്ഷതയും,ജനാധിപത്യ ബോധവും നമ്മുടെ സാമൂഹ്യ പരിസരങ്ങളിൽ കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് മുൻകൈ എടുക്കാൻ ചേതന UK പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖാപിച്ചുകൊണ്ട് ചേതന UK സെക്രട്ടറി ലിയോസ് പോൾ മുഖ്യ പ്രഭാഷണം നടത്തി.ചേതന UK ഓക്‌സ്‌ഫോർഡ് യൂണിറ്റ് സെക്രട്ടറി എബ്രഹാം സ്വാഗതവും,ചേതന UK എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി സ്കറിയ നന്ദിയും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more