1 GBP = 104.63
breaking news

ലണ്ടൻ കൺവെൻഷൻ നവംബർ 4 നു ഞായറാഴ്ച ഹാരോയിൽ; കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ 

ലണ്ടൻ കൺവെൻഷൻ നവംബർ 4 നു ഞായറാഴ്ച ഹാരോയിൽ; കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ 
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ രണ്ടാം വാർഷികത്തിൽ രൂപതയിലുടനീളം തിരുവചനങ്ങൾക്കു കാതോർക്കുവാനും, വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാല്മ ശുശ്രുഷകൾ നടത്തുവാനും മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്റെ സുവിശേഷവൽക്കരണ കർമ്മ യജ്ഞവുമായി വീണ്ടും ബ്രിട്ടനിലെ സഭാമക്കൾക്കിടയിലേക്ക്.
പരിശുദ്ധാല്മ ശുശ്രുഷകളിലൂടെ കോടിക്കണക്കിനു ജനങ്ങൾക്കിടയിൽ ദൈവീക സാന്നിദ്ധ്യവും, അനുഗ്രഹ സ്പർശവും അനുഭവവേദ്യമാക്കുവാൻ അഭിഷേകം ലഭിച്ചിട്ടുള്ള പ്രമുഖ സുവിശേഷകരിൽ ഒരാളും, സെഹിയോൻ ശുശ്രുഷകളുടെ സ്ഥാപകനും ആയ സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ നയിക്കും.
ഹാരോ ലെഷർ  സെന്റരിൽ ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷനു വിവിധ ഹാളുകളിലായി അനുഗ്രഹങ്ങളുടെ പറുദീസ തീർക്കുമ്പോൾ പ്രായാടിസ്ഥാനത്തിൽ കുട്ടികൾക്കു വേണ്ടി രണ്ടു വിഭാഗങ്ങളിലായി പ്രശസ്ത വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ  സെഹിയോൻ യു കെ മിനിസ്ട്രി  ശുശ്രുഷകൾ നടത്തുന്നതാണ്. നാളിൻറെ വിശ്വാസ ദീപങ്ങൾക്കു ആല്മീയമായ  ഊർജ്ജവും,  ജ്ഞാനവും, നന്മകളും കൂടുതലായി പകരുവാൻ  കിട്ടുന്ന ഈ സുവർണ്ണാവസരം മാതാപിതാക്കൾ മക്കൾക്കായി നൽകാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും.
ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷൻ നവംബർ 4  നു   ഞായറാഴ്ച രാവിലെ 9:00 നു പരിശുദ്ധ അമ്മക്ക് ജപമാല സമർപ്പിച്ചു കൊണ്ട് ആരംഭിക്കുന്നതായിരിക്കും.വൈകുന്നേരം അഞ്ചു  മണി വരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇമ്പം പകരുന്ന കുടുംബങ്ങളായി മാറുവാനും, ദൈവ സന്താനങ്ങളായി വിളങ്ങുവാനും ഉതകുന്ന അനുഗ്രഹദായകമായ  അഭിഷേകാഗ്നി കൺവെൻഷൻ ശുശ്രുഷകളിലേക്കു വികാരി ജനറാൾ  ഫാ. തോമസ് പാറയടിയിൽ, കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, കൺവെൻഷൻ സംഘാടക സമിതി എന്നിവർ   ഏവരെയും സസ്നേഹം സ്വാഗതം  ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ഷാജി വാട്‌ഫോർഡ്‌ : 07737702264;
ജോമോൻ ഹെയർഫീൽഡ്:07804691069
സിറിയക്ക് മാളിയേക്കൽ: 07446355936

Harrow leisure Centre,Christchurch Ave, Harrow HA3 5BD

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more