ജിജോ അരയത്ത്
മിഡ്സസെസ്സ് മലയാളി അസോസിയേഷന് (മിസ്മയുടെ) കുടുംബ സംഗമവും ആബാല വൃദ്ധ ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത ജനറല്‍ ബോഡിയും ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വിവില്‍സ്ഫീല്‍ഡ് വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. നാട്ടിലെ പ്രള കൊടുതിയില്പ്പെട്ട് ഉഴലുന്ന സഹോദരങ്ങളുടെ സഹായത്തിനായി മിസ്മയുടെ ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ സമാഹരിച്ച രണ്ടേകാല്‍ ലക്ഷം രൂപയുടെ വിനിയോഗം, മിസ്മയുടെ ഭാവി പരിപാടികള്‍ തുടങ്ങിയ സുപ്രധാനമായ കാര്യങ്ങള്‍ പലതും പ്രസ്തുത വേദിയില്‍ വച്ച് ചര്‍ച്ച ചെയ്യുന്നത് കൊണ്ട് മിസ്മയുടെ എല്ലാ കുടുംബാംഗങ്ങളും കൃത്യം ഒരു മണിക്ക് തന്നെ എത്തിച്ചേരണമെന്ന് കമ്മറ്റി അഭ്യര്‍ത്ഥിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ഉച്ചഭക്ഷണത്തോടു കൂടിയാണ് ജനറല്‍ ബോഡിയാരംഭിക്കുന്നത്. നാട്ടിലെ പ്രളയകെടുതിയില്‍ അകപ്പെട്ട് ഉഴലുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് മിസ്മ ഓണാഘോഷ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു.
ജോഷി ജേക്കബ് പ്രസിഡന്റായി, സെക്രട്ടറി സിബി തോമസ്, വൈസ് പ്രസിഡന്റ് ജിജോ അരയത്ത്, ജോയിന്റ് സെക്രട്ടറി, സിലു ജിമ്മി ട്രഷറര്‍ ഗംഗാ പ്രസാദി സി ജി, സീനിയര്‍ നേതാക്കന്മാരും ഉപദേശക സമിതി അംഗങ്ങളുമായ മാത്യു എബ്രഹാം, കോര വര്‍ഗ്ഗീസ് മട്ടമന, സണ്ണി ലൂക്കാ ഇടത്തില്‍, സദാനന്ദന് ദിവാകരന്, ജോസഫ് തോമസ് കൂടാതെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ജോജോ ജോസ്, ബാബു മാത്യു, അരുണ്‍ മാത്യു, ജോയി എബ്രഹാം, ജോയി തോമസ്, രാജേഷ് കുമാര്‍, മാത്യു പി ജോയ്, സുജിത് നായര്‍, മാനിക്സ് ജോസഫ്, ആന്‍സി ജയന് കൂടാതെ ഓഡിറ്റര്‍ ബിജു ഫിലിപ്പ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് അസോസിയേഷന് നേതൃത്വം നല്‍കുന്നത് .
click on malayalam character to switch languages