1 GBP = 104.96

ട്രംപിന്റെ മുൻ അനുയായികൾ സാമ്പത്തിക ക്രമക്കേടിൽ കുറ്റക്കാർ; ഭരണകൂടം പ്രതിസന്ധിയിൽ

ട്രംപിന്റെ മുൻ അനുയായികൾ സാമ്പത്തിക ക്രമക്കേടിൽ കുറ്റക്കാർ; ഭരണകൂടം പ്രതിസന്ധിയിൽ

വാ​ഷിം​ഗ്ടൺ: അ​മേ​രി​ക്കൻ പ്ര​സി​ഡ​ന്റ് ഡൊ​ണാൾ​ഡ് ട്രം​പി​ന്റെ ര​ണ്ടു മുൻ അ​നു​യാ​യി​കൾ സാ​മ്പ​ത്തിക ക്രമക്കേടിൽ കുറ്റക്കാരെന്ന് വ്യക്തമായതോ​ടെ ട്രം​പ് ഭ​ര​ണ​കൂ​ടം പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു.

ട്രം​പി​ന്റെ മുൻ അ​ഭി​ഭാ​ഷ​കൻ മൈ​ക്കൽ കൊ​ഹെ​ൻ കുറ്റം സമ്മതിച്ചപ്പോൾ മുൻ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​രണ ത​ല​വൻ പോൾ മാൻ​ഫോർ​ട്ട് കുറ്റകാരനാണെന്ന് കോടതി കണ്ടെത്തി. ഇതേ തു​ടർ​ന്ന് ട്രം​പ് സർ​ക്കാർ ഇം​പീ​ച്മെ​ന്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​കൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് റിപ്പോർട്ടുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ലെന്നാണ് വിദ‌ഗ്‌ദ്ധർ പറയുന്നത്.

ട്രം​പി​ന്റെ ദീർ​ഘ​നാ​ളാ​യു​ള്ള അ​ഭി​ഭാ​ഷ​ക​നും സാ​മ്പ​ത്തിക ഇ​ട​പാ​ടു​കാ​ര​നു​മായ മൈ​ക്കൽ കൊ​ഹെൻ പ്ര​ചാ​രണ പ​രി​പാ​ടി​ക​ളി​ലെ സാ​മ്പ​ത്തിക ലം​ഘ​ന​ങ്ങ​ള​ട​ക്കം എ​ട്ട് ആ​രോ​പ​ണ​ങ്ങ​ളിൽ ഇ​ന്ന​ലെ കു​റ്റം സ​മ്മ​തി​ച്ചു. ട്രം​പി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് നീ​ല​ച്ചി​ത്ര ന​ടി​കൾ​ക്ക് കാ​ര്യ​ങ്ങൾ പു​റ​ത്തു​പ​റ​യാ​തി​രി​ക്കാൻ ട്രം​പ് പ​ണം നൽ​കി​യ​താ​യും കൊ​ഹെൻ പ​റ​ഞ്ഞു.

പ്രസി​ഡ​ന്റി​ന്റെ മുൻ പ്ര​ചാ​രണ വി​ഭാ​ഗം അ​ദ്ധ്യ​ക്ഷ​നായ പോൾ മാൻ​ഫോർ​ട്ട് ബാ​ങ്ക്, നി​കു​തി ത​ട്ടി​പ്പു​ക​ളു​ടെ പേ​രി​ലു​ള്ള എ​ട്ട് കേ​സു​ക​ളി​ലാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

2016-ലെ തിരഞ്ഞെടുപ്പിനിടെ, രണ്ടു സ്ത്രീകൾക്ക് പണം നൽകാൻ ട്രംപ് തന്നെ ഏൽപ്പിച്ചതായി കൊഹെൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സാമ്പത്തിക ലംഘനങ്ങളടക്കമുള്ള നിരവധി ആരോപണങ്ങളിൽ കുറ്റസമ്മതം നടത്തുന്നതിനിടെയാണ് നീലച്ചിത്ര താരം സ്റ്റോമി ഡാനിയേൽസിനും മുൻ പ്ലേബോയ് മോഡൽ കാരെൻ മക്ഡൊഗെലിനും പണം നൽകിയ കാര്യം കൊഹെൻ വെളിപ്പെടുത്തിയത്. ഇത് പ്രാചാരണ നിയമലംഘനമാണെന്നും കൊഹൻ പറഞ്ഞു.

വിർജീയയിൽ നടന്ന സാമ്പത്തിക തട്ടിപ്പു വിചാരണയിലാണ് ട്രംപിന്റെ മുൻ പ്രചാരണ തലവൻ പോൾ മാൻഫോർട്ട് ശിക്ഷിക്കപ്പെട്ടത്. നികുതി വെട്ടിക്കാനായി വിദേശ അക്കൗണ്ടുകളിൽ ഇയാൾക്ക് ലക്ഷക്കണക്കിനു ഡോളർ നിക്ഷേപമുണ്ടെന്നും ബാങ്കുകളെ പറ്റിച്ച് ദശലക്ഷക്കണക്കിനു ഡോളർ വായ്പ നേടി എന്നുമായിരുന്നു ഇയാൾക്കെതിരെയുള്ള ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more