1 GBP = 104.96

പുതു ചരിത്രം രചിച്ച് കൊണ്ട് മാഞ്ചസ്റ്റ്റിൽ “ക്നാനായ സമ്മർ ഫെസ്റ്റ്…

പുതു ചരിത്രം രചിച്ച് കൊണ്ട്  മാഞ്ചസ്റ്റ്റിൽ “ക്നാനായ സമ്മർ ഫെസ്റ്റ്…
മാഞ്ചസ്റ്റർ:-  സെന്റ് മേരീസ് ക്നാനായാ മിഷ്യനിൽ പരിശുദ്ധ അമ്മയുടെ സ്വർഗാരോഹണ തിരുന്നാളും ഭാരതത്തിന്റെ സ്വതന്ത്ര ദിനാചരണവും കുട്ടികളുടെ സമ്മർ ഫെസ്റ്റും ആഗസ്റ്റ് 15 ന് വളരെ ഭക്തിയോടും ആവേശത്തോടും കൂടെ ആഘോഷമാക്കി മാഞ്ചസ്റ്റർ ക്നാനായക്കാർ. 
ബഹുമാനപെട്ട വികാരി ജനറാൾ ഫാദർ സജി മലയിൽപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയോടെ നടത്തപ്പെട്ട പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപിത തിരുന്നാൾ ഭക്തി സാന്ദ്രമായി. സെന്റ് മേരീസ് ക്നാനായ ഗായക സംഘത്തിന്റെ  സ്വരമാധുരിയിൽ ചിട്ടയായ പാട്ടുകൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
വിശുദ്ധ കുർബാനയിൽ കുട്ടികളുടെ സജീവമായിട്ടുള്ള പങ്കാളിത്തം മാതാപിതാക്കൾക്കു പ്രത്യേകമായിട്ടുള്ള സന്തോഷവും അതിലുപരി അഭിമാനവും ഉളവാക്കി.  വിശുദ്ധ കുർബാന മദ്ധ്യേയുള്ള  വചന സദ്ധേശത്തിൽ പരിശുദ്ധ അമ്മയെ സഭയിൽ വണങ്ങുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും നമ്മുടെ ഒരോരുത്തരുടേയും ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ സ്ഥാനം എത്രത്തോളും വലുതാണന്നും സജി അച്ചൻ ഓർമ്മിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെ അനുസ്മരിച്ചപ്പോൾ മാതൃ രാജ്യത്തോടുള്ള  സ്നേഹം ഒരോരുത്തരുടേയും മനസുകളിൽ അലയടിക്കുകയുണ്ടായി. കേരളം ചരിത്രത്തിലാദ്യമായി ഇത്രമാത്രം ശക്തിയായി കടന്നു പോകുന്ന മഴകെടുതിയെ ഓർക്കുകയും എല്ലാവർക്കും വേണ്ടി പ്രാർത്ഥികുകയും പരസ്പരം സ്വാന്ത്വനിപ്പിക്കുകയും ചെയ്തു. നമ്മളാൽ കഴിയുന്ന സഹായം ചെയ്യാൻ എല്ലാവരോടും സജി അച്ചൻ അപേക്ഷിച്ചു.

സ്റ്റോക്ക് ഓൺ ട്രെന്റ്   മുതൽ സെന്റ് മേരീസ് ക്നായ മിഷന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ കുട്ടികൾക്കൊപ്പം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയുണ്ടായി.      വിശുദ്ധ കുർബാനക്ക് ശേഷം കുട്ടികളുടെ നേതൃത്വത്തിൽ പരിശുദ്ധ അമ്മയുടെ ഗാനത്തോടൊപ്പം ക്നാനായ സമ്മർ ഫെസ്റ്റിവലിന് തുടക്കമായി. ദേവാലയത്തോട് ചേർന്നുള്ള പാർക്കിൽ കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് ഒരുക്കിയിയിരുന്ന ഓരോ വിനോദ വിജ്ഞാന പരിപാടികളും കുത്തുങ്ങൾ പരമാവധി ആസ്വദിക്കുകയുണ്ടായി. പുതിയ കൂട്ടുകാരെ  കണ്ടുമുട്ടുകയും ചെയ്തു. അവധിക്ക് നാട്ടിൽ പോകാൻ സാധിക്കാതിരുന്ന കുട്ടികൾക്ക് ഇത് നല്ല ഒരു അവസരമായി മാറി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസ്സുകളിൽ പഠിക്കുന്ന നൂറ്റിയിരുപതിൽപരം  കുട്ടികൾ ഫെസ്റ്റിവലിൽ പങ്കെടുക്കുകയുണ്ടായി.
ജുബിൽ കുന്നശേരിയുടെയും, ദീപു ജയിംസിന്റെയും, പ്രിയങ്കാ ഉതുപ്പിന്റെയും, ജൂലി കുന്നശേരിയുടെയും നേതൃത്വത്തിൽ പന്ത്രണ്ടാം  ക്ളാസ്സും യൂണിവേഴ്സിറ്റി പഠനവും കഴിഞ്ഞ ക്നാനായ യുവതി യുവാക്കളാണ് എല്ലാ പരുപാടികൾക്കും നേതൃത്വം നല്കിയത്.   സെന്റ് മേരീസ് ക്നാനായ യുവാക്കളുടെ ഫുട്ബോൾ ടീമംഗങ്ങൾക്ക് ഫുട്ബോൾ പരിശീലനം നല്കുകയുണ്ടായി.  വളരെ  ചിട്ടയോടെയുള്ള പരിശീലനം നൽകപ്പെട്ട യുവാക്കളുടെ ഫുട്ബോ ൾ ടീമിന്റെ പ്രവർത്തനം വളരെ അധികം പ്രതീക്ഷ നൽകുന്നതാണ്.
ബഹുമാനപ്പെട്ട സജി അച്ചന്റെ  സംഘടനാപാടവും സൺഡേ സ്കൂൾ അദ്ധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും ട്രസ്റ്റിമാരായ ശ്രീ. ജോസ് അത്തിമറ്റം, പുന്നൂസ്കൂട്ടി, ജോസ് കുന്നശേരി അതുപോലെ പള്ളി കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഉള്ള ക്രമീകരണങ്ങളും കുട്ടികളുടെ സമ്മർ ഫേസ്റ്റിവൽ ഒരു വൻ വിജയമാക്കി മാറ്റി.

എല്ലാ കുട്ടികളും തങ്ങളുടെ കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടുവാനും സെപ്റ്റംബറിലെ രണ്ടാം ഞായറാഴ്ച വേദപാഠ മതബോധന ക്ളാസ്സുകൾ തുടങ്ങുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more