1 GBP = 105.01

ബ്രിട്ടനെ യൂറോപ്യൻ യൂണിയന് മുന്നിൽ അടിയറവ് പറയിക്കാതെ തെരേസാ മെയ്; സ്വന്തം തട്ടകത്തിൽ തിരിച്ചടി നേരിട്ട മേയ്ക്ക് തുണയായത് അഞ്ച് ലേബർ എം പിമാർ; നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് പാർലമെന്റ്

ബ്രിട്ടനെ യൂറോപ്യൻ യൂണിയന് മുന്നിൽ അടിയറവ് പറയിക്കാതെ തെരേസാ മെയ്; സ്വന്തം തട്ടകത്തിൽ തിരിച്ചടി നേരിട്ട മേയ്ക്ക് തുണയായത് അഞ്ച് ലേബർ എം പിമാർ; നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് പാർലമെന്റ്

ലണ്ടൻ: ഇന്നലെ പാർലമെന്റ് സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. സ്വന്തം തട്ടകത്തിലെ എംപിമാർ കൈവിട്ടപ്പോൾ പ്രധാനമന്ത്രി തെരേസാ മെയ്ക്ക് സഹായ ഹസ്തവുമായെത്തിയത് അഞ്ച് ലേബർ എം പിമാർ. ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ മെഡിസിൻസ് യൂണിയനിൽ തുടരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വോട്ടെടുപ്പിൽ നാല് വോട്ടുകൾക്ക് സർക്കാരിനെ പരാജയപ്പെടുത്തിയ എംപിമാർ മിനിട്ടുകൾക്കകം നടന്ന വ്യാപാര കരാറിൽ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 301 നെതിരെ 307 വോട്ടുകൾക്കാണ് മേയ് പക്ഷം വിജയിച്ചത്.

എപ്പോഴും കൂടെ ഉണ്ടാകേണ്ട സ്വന്തം പാര്‍ട്ടിക്കാര്‍ കൈവിട്ടപ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പിന്തുണ നല്‍കിയത് എതിരാളികളായ ലേബര്‍ പാര്‍ട്ടിയിലെ എംപിമാരാണ്. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ കെട്ടിയിടാന്‍ വഴിയൊരുക്കുമായിരുന്ന ഭേദഗതി വോട്ടിനിട്ടപ്പോഴാണ് ലേബര്‍ എംപിമാരുടെ പിന്തുണയോടെ തെരേസ മേയ് സര്‍ക്കാര്‍ വിജയം കൈവരിച്ചത്.

ബ്രസല്‍സുമായുള്ള കസ്റ്റംസ് യൂണിയന്‍ തുടര്‍ന്നും പരിപാലിക്കണമെന്ന ജെറമി കോര്‍ബിന്റെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള യൂറോപ്പ് അനുകൂല ടോറി എംപിമാരുടെ തീരുമാനം സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ കനിഞ്ഞില്ല. ഇതോടെ കോമണ്‍സില്‍ നാടകീയ സംഭവങ്ങള്‍ക്കാണ് തുടക്കമായത്. വിമത നീക്കം ശക്തമായതോടെ വോട്ടിംഗില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന ഘട്ടം വന്നാല്‍ മേയ് വിശ്വാസം തേടേണ്ടിവരുമെന്ന് ടോറി ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈയൊരു അവസ്ഥയില്‍ മേയെ തള്ളിപ്പറയാന്‍ എംപിമാര്‍ ഒരുങ്ങുക കൂടി ചെയ്താല്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം തള്ളിവിടപ്പെടും. ലേബർ എംപിമാരായ ഫ്രാങ്ക് ഫീൽഡ്, കേറ്റ്‌ ഹോയ്, ജോൺ മാൻ, ഗ്രഹാം സ്ട്രിങ്ർ, കെൽ‌വിൻ ഹോപ്കിൻസ് തുടങ്ങിയവരാണ് മെയെ തുണച്ച് പ്രതിപക്ഷത്ത് നിന്ന് വോട്ട് ചെയ്തത്.

തെരേസ മേയെ കസേരയില്‍ നിന്നും പുറത്താക്കാനുള്ള അവസരമായി വരെ ബ്രക്‌സിറ്റ് വിനിയോഗിക്കപ്പെടുകയാണ്. ഇതിന് തയ്യാറെടുത്ത് 10 ടോറി എംപിമാര്‍ തയ്യാറായിരുന്നതായാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയില്‍ ബ്രക്‌സിറ്റിന് ശേഷവും തുടരണമെന്ന് വോട്ടിനിട്ട് തീരുമാനിച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് വ്യാപാര ബില്ലില്‍ സ്ഥിതി മാറിമറിഞ്ഞത്. എന്നാല്‍ കസ്റ്റംസ് യൂണിയനില്‍ ഒരു കാരണവശാലും തുടരില്ലെന്ന് ആവര്‍ത്തിച്ചിട്ടുള്ള പ്രധാനമന്ത്രിയെ തോല്‍പ്പിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തയ്യാറായെങ്കിലും അഞ്ച് ലേബര്‍ എംപിമാരുടെ പിന്തുണ നേതൃമാറ്റം ആവശ്യപ്പെടുന്നവരുടെ മുഖത്തടിച്ച പോലെയുമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more