1 GBP = 104.74
breaking news

പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങൾ ഒഴിപ്പിക്കാൻ നിർദേശം

പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങൾ ഒഴിപ്പിക്കാൻ നിർദേശം

കൊച്ചി: പൊതുസ്ഥലങ്ങൾ കൈയേറി നിർമിച്ച ആരാധനാലയങ്ങൾ ഒഴിപ്പിക്കണമെന്ന 2009ലെ സുപ്രീംകോടതി വിധി അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കാൻ ജില്ലാ ജഡ്ജിമാർക്ക് ഹൈക്കോടതിയുടെ നിർദേശം.

2009 സെപ്റ്റംബർ 29ന് പുറപ്പെടുവിപ്പിച്ച ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി ഹൈക്കോടതികളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

പാർക്കുകൾ, പൊതുസ്ഥലങ്ങൾ, പൊതുമാർക്കറ്റുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള മറ്റുസ്ഥലങ്ങൾ എന്നിവിടങ്ങൾ കൈയേറി നിരവധി ആരാധനാലങ്ങൾ നിർമിച്ചിട്ടുണ്ട്. കളക്ടർമാർ, ജില്ലാ മജിസ്‌ട്രേറ്റുമാർ, കമ്മീഷണർമാർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് ഇവ കണ്ടെത്തി ഒഴിപ്പിക്കാനുള്ള ഉത്തരവാദിത്വമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിധി നടപ്പാക്കാൻ ഹൈക്കോടതി മേൽനോട്ടം വഹിക്കും. ഇക്കാര്യത്തിൽ അന്തിമനടപടിയെടുക്കാൻ സംസ്ഥാനത്തിന് നേരിട്ടും ഹൈക്കോടതിയെ സമീപിക്കാം.

2009ലെ വിധി നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിസംഗത കാണിച്ചപ്പോഴാണ് 2010 ഫെബ്രുവരി 16ന് സുപ്രീംകോടതി പുതിയനിർദേശം നൽകിയത്. ആറ്‌ ആഴ്ചയ്ക്കുള്ളിൽ സംസ്ഥാനങ്ങൾ ഇതിനായുള്ള പദ്ധതി രൂപീകരിക്കണമെന്നും ഒഴിപ്പിക്കാനെടുക്കുന്ന സമയം സുപ്രീംകോടതിയെ അറിയിക്കണമെന്നുമായിരുന്നു നിർദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more