1 GBP = 104.33

കിട്ടാകടം പെരുകുന്നു, കഴിഞ്ഞ വര്‍ഷം എഴുതിതള്ളിയത് 1.44 ലക്ഷം കോടി

കിട്ടാകടം പെരുകുന്നു, കഴിഞ്ഞ വര്‍ഷം എഴുതിതള്ളിയത് 1.44 ലക്ഷം കോടി

രാജ്യത്ത് ബാങ്കുകളുടെ കിട്ടാകട പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.44 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ എഴുതി തള്ളിയത്. കഴിഞ്ഞ 10 കൊല്ലത്തിനിടെ 4.8 ലക്ഷം കോടി രൂപയും ബാങ്കുകള്‍ ഇത്തരത്തില്‍ എഴുതി തള്ളി.

1.44 ലക്ഷം കോടി രൂപ. വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങി ബാധ്യതയായി തീര്‍ന്ന കിട്ടാകടത്തില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷം രാജ്യത്തെ പൊതു സ്വകാര്യ ബാങ്കുകള്‍ എഴുതി തള്ളിയ ആകെ തുകയാണിത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനത്തിന്റെ വര്‍ധനവാണ് ഈ എഴുതി തള്ളലില്‍ ഉണ്ടായിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതി തള്ളിയത് 40,281 കോടി, പത്ത് വര്‍ഷം കൊണ്ട് എഴുതി തള്ളിയത് 1,23,137 കോടി രൂപ. ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം 9093 കോടിയും പത്ത് വര്‍ഷത്തിനിടെ 28,068 കോടിയും എഴുതി തള്ളിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു, കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവയാണ് ഈ പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. സ്വകാര്യ ബാങ്കുകള്‍ ആകെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23928 കോടി രൂപ എഴുതി തള്ളിയത്. തൊട്ടുമുമ്പത്തെ വര്‍ഷം 13119 കോടി ആയിരുന്നിടത്താണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more