1 GBP = 107.73
breaking news

ജീവിച്ച് കൊതിതീരും മുൻപേ വിട പറഞ്ഞു; സൗത്താംപ്ടണിലെ അനിൽ ചെറിയാന്റെ വിയോഗം താങ്ങാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും….. 

ജീവിച്ച് കൊതിതീരും മുൻപേ വിട പറഞ്ഞു; സൗത്താംപ്ടണിലെ അനിൽ ചെറിയാന്റെ വിയോഗം താങ്ങാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും….. 

സൗത്താംപ്ടൺ: യുകെ മലയാളികൾക്കിടയിൽ ഏറെ സുപരിചതനായ അനുഗ്രഹീത ഗായകൻ അനിൽ ചെറിയാൻ വിടവാങ്ങി. നിറഞ്ഞ പുഞ്ചിരിയുമായി എന്നും കണ്ടിരുന്ന അനിൽ ചെറിയാൻ തന്റെ തന്നെ സിംഫണി ഓർക്കസ്ട്രയിലൂടെയാണ് മലയാളികൾക്ക് ഏറെ സുപരിചിതനായത്. കഴിഞ്ഞ ദിവസങ്ങളിലും പരിപാടികളുമായി സജീവമായിരുന്ന അനിലിന്റെ വിയോഗം വിശ്വസിക്കാനാവാതെയാണ് യുകെ മലയാളികൾ. 

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു പ്രായം. ജോമി അനിലാണ് ഭാര്യ, മക്കൾ ഹെവൻ, ഹെയസിൽ. അനിലിൻ്റെ നിര്യാണത്തെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ താമസിയാതെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

അനിലിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ്, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ഷാജി തോമസ്, യുക്മ സൌത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ്, ട്രഷറർ സനോജ് ജോസ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. അനിലിന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more