1 GBP = 104.14
breaking news

എൻ എം സിക്ക് പുതിയ മേധാവിയെത്തുന്നു

എൻ എം സിക്ക് പുതിയ മേധാവിയെത്തുന്നു

എബ്രഹാം പൊന്നുംപുരയിടം

ലണ്ടൻ: ബ്രിട്ടനിലെ നേഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്(എൻ എം സി) പുതിയ മേധാവിയെത്തുന്നു. ആരോഗ്യ പരിപാലന രംഗത്ത് മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യവുമായാണ് ആൻഡ്രിയ സാറ്റ്ക്ലിഫ് ചീഫ് എക്സിക്യൂട്ടീവ് ആൻഡ് രെജിസ്ട്രാറായി ചുമതലയേൽക്കുന്നത്. ആരോഗ്യ രംഗത്തും സോഷ്യൽ കെയർ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിലവിൽ കെയർ ക്വാളിറ്റി കമ്മീഷനിൽ അഡൽറ്റ് സോഷ്യൽ കെയർ വിഭാഗത്തിൽ 2013 ഒക്ടോബർ മുതൽ ചീഫ് ഇൻസ്പെക്ടറായാണ് സേവനമനുഷ്ഠിക്കുന്നത്.

എൻ എം സി ചീഫ് എക്സിക്യു്ട്ടീവ് ആൻഡ് രജിസ്ട്രാറായി നിലവിൽ താത്കാലിക സേവനമനുഷ്ഠിക്കുന്ന സ്യു കില്ലെനിൽ നിന്നും 2019 ജനുവരിയിലാകും ആൻഡ്രിയ സാറ്റ്ക്ലിഫ് ചുമതലയേറ്റെടുക്കുക.

ആർസിഎൻ ചീഫ് എക്സിക്യു്ട്ടീവ് ഡേമ് ഡോണാ കെനിയർ ആൻഡ്രിയയുടെ നിയമനം സ്വാഗതം ചെയ്തു. രാജ്യത്തെ നേഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആൻഡ്രിയയുടെ പ്രവർത്തന പരിചയം കൂടുതൽ ഗുണകരമാകുമെന്ന് ഡോണ അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more