1 GBP = 104.21
breaking news

നടി ആക്രമിക്കപ്പെട്ട കേസിൽ ഹണി റോസും രചനയും കക്ഷിചേരും

നടി ആക്രമിക്കപ്പെട്ട കേസിൽ ഹണി റോസും രചനയും കക്ഷിചേരും
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാൻ അമ്മയുടെ വനിതാ ഭാരവാഹികളായ രചന നാരായണൻ കുട്ടിയും ഹണി റോസും. ഇരുവരും ഹൈക്കോടതിയിൽ അപേക്ഷ നൽകി.
നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ ‘അമ്മ’ വലിയ തോതിൽ വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. വിചാരണയ്‌ക്ക് വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷിചേരുന്നത്. നടിയുടെ ഈ ആവശ്യം സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടും അമ്മയിൽ വൻ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാലുപേർ അമ്മയിൽ നിന്ന് രാജിവെക്കുകയും ചെയ്‌തത് വൻ ചർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more