1 GBP = 104.15
breaking news

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും. ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയിലായിരിക്കും രാഹുൽ ഗാന്ധി ഹാജരാകുക.

കോടതിയിൽ ഹാജരാകുന്നതിനെ തുടർന്ന് ഉച്ചവരെ ന്യായ് യാത്ര നിർത്തിവെക്കുമെന്ന് കോൺഗ്രസ് സെക്രട്ടറി ജയറാം രമേഷ് ഇന്നലെ അറിയിച്ചു. ‘2018 ഓഗസ്റ്റ് 4ന് ബിജെപി നേതാവ് നൽകി മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് സുൽത്താൻപൂർ ജില്ലാ സിവിൽ കോടതിയിൽ ഹാജരാകേണ്ടതുണ്ട്. അതുകൊണ്ട് ഭാരത് ജോഡോ യാത്ര ഫെബ്രുവരി 20ന് രാവിലെ നിർത്തിവയ്ക്കുകയും ഉച്ചയ്ക്ക് 2 മണിക്ക് അമേഠിയിലെ ഫുർസത്ഗഞ്ചിൽ നിന്ന് പുനരാരംഭിക്കുകയും ചെയ്യും’- ജയറാം രമേശിന്റെ ട്വീറ്റ് ഇങ്ങനെ.

2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more