1 GBP = 104.15
breaking news

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍; തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചികയുകയോ വീക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍; തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചികയുകയോ വീക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടന്റെ മണ്ണില്‍ തടയിടാന്‍ തന്നെ തീരുമാനിച്ച് സര്‍ക്കാര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിരന്തരമായി ഓണ്‍ലൈനില്‍ ചെക്ക് ചെയ്യുകയോ കാണുന്നവര്‍ക്കോ പതിനഞ്ചു വര്‍ഷം വരെ തടവ് ലഭിക്കുന്ന വിധത്തില്‍ നിയമം കര്‍ക്കശമാക്കാനുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡ് അറിയിച്ചു.

കൂടാതെ പോലീസ്, സൈന്യം, ഇന്റലിജന്‍സ് വിഭാഗം തുടങ്ങിയവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നവര്‍ക്കും പരമാധി പതിനഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് പുതിയ നിയമങ്ങള്‍. ബ്രിട്ടനില്‍ വര്‍ദ്ധിച്ച് വരുന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമങ്ങള്‍.

സ്ഥിരമായി ജിഹാഹി വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക, ബോംബ് നിര്‍മ്മാണ രീതികള്‍ മനസിലാക്കാനുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കുക, മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയവയൊക്ക നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more