1 GBP = 104.15
breaking news

ആഷ്‌ഫോർഡ്‌കാർ കായികമേള മഹാമേളയാക്കി; പൂരം – 2019 നായ് കാത്തിരിക്കുന്നു. അവതരണ ഗാനം തയ്യാറായി; സ്വാഗത നൃത്ത പരിശീലനം അണിയറയിൽ തുടങ്ങി!!

ആഷ്‌ഫോർഡ്‌കാർ കായികമേള മഹാമേളയാക്കി; പൂരം – 2019 നായ് കാത്തിരിക്കുന്നു. അവതരണ ഗാനം തയ്യാറായി; സ്വാഗത നൃത്ത പരിശീലനം അണിയറയിൽ തുടങ്ങി!!

ആഷ്‌ഫോർഡ്: കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളീ അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളീ അസോസിയേഷന്റെ 15 -ാമതു കായികമേള ആഷ്‌ഫോർഡ് വില്ലേസ്ബർറോ റീജിയണൽ ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായി നടന്നു. പ്രസിഡന്റ് സജികുമാർ ഗോപാലൻ കായികമേള ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ ആൻസി സാം, ജോജി കോട്ടക്കൽ, ജോസ് കണ്ണൂക്കാടൻ, സിബിൻ തോമസ് എന്നിവരും, കമ്മിറ്റി അംഗങ്ങളും, നൂറു കണക്കിന് അസോസിയേഷൻ അംഗങ്ങളും ചേർന്ന് കായികമേള മഹാസംഭവമാക്കി മാറ്റി.

ആഷ്‌ഫോർഡ് മലയാളീ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ ‘പൂരം-2019’ പ്രസിഡന്റ് സജികുമാർ ഗോപാലൻ പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറി. അതിനുശേഷം കുട്ടികൾക്കും, മുതിർന്നവർക്കുമായി പ്രായക്രമമനുസരിച്ചു വിവിധ കായിക മത്സരങ്ങൾ പല വേദികളിലായി അരങ്ങേറി.

കെന്റ് ഫുട്ബോൾ ലീഗിലെ വിവിധ ക്ലബ്ബുകളിൽ കളിക്കുന്ന ആഷ്‌ഫോർഡ് മലയാളീ അസോസിയേഷനിലെ കൗമാര പ്രായക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്ബോൾ മത്സരത്തോടുകൂടി കായികമേള ആരംഭിച്ചു. കെന്റ് കൗൺസിലർ ജോർജ് കൂവാരീ മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ പരിചയപ്പെട്ടു. പ്രസ്തുത മത്സരം ദർശിക്കാൻ സ്വദേശികളും വിദേശികളും അടക്കം അനവധി ആളുകൾ പവലിയനിൽ സന്നിഹിതരായിരുന്നു. നാട്ടിൽ നിന്നും വന്നുചേർന്നിട്ടുള്ള മാതാപിതാക്കളുടെ നടത്തമത്സരം, ‘ലെമൺ ആൻഡ് സ്പൂൺ റേസ്’ എന്നിവ കാണികളിൽ കൗതുകമുണർത്തി. സാം ചീരൻ, ജോജി കോട്ടക്കൽ, ആൻസി സാം എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഉച്ചഭക്ഷണവും, സജികുമാറും ജോസ് കണ്ണൂക്കാടനും ഒരുക്കിയ നാടൻ നാരങ്ങാവെള്ളവും മുതിർന്നവർക്കും കുട്ടികൾക്കും വേറിട്ട ഒരു അനുഭവമായിരുന്നു. കാണികൾക്കും മത്സരാർത്ഥികൾക്കുമായി അസോസിയേഷൻ തയ്യാറാക്കിയ ഫുഡ് സ്റ്റാളിന് ലിൻസി അജിത്, ഡോ. റിതേഷ് എന്നിവർ നേതൃത്വം നൽകി.

മുതിർന്നവരുടെ ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ്, കാരംസ്‌, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തീയതി അടുത്തുതന്നെ അറിയിക്കുന്നതാണെന്ന് സ്പോർട്സ് കമ്മിറ്റീ സൂചിപ്പിച്ചു.

കൊടും വെയിലിൽ കാണികൾക്കു കായികമേള സൗകര്യപ്രദമായി വീക്ഷിക്കുവാൻ ശീതളിമയുള്ള വിശ്രമകേന്ദ്രം നിഷാന്തും, ഷാബു വര്ഗീസും ചേർന്ന് ഒരുക്ക്കി.

ആഷ്‌ഫോർഡ് മലയാളീ അസോസിയേഷന്റെ 15 – )൦ കായികമേള മുൻ വർഷത്തേക്കാൾ മികവുറ്റതും, ജനകീയവുമാക്കിയ അംഗങ്ങൾക്കും മത്സരങ്ങൾ നിയന്ത്രിച്ച രാജീവ് തോമസ്, മനോജ് ജോൺസൺ, സോനു സിറിയക്, ജോൺസൺ തോമസ്, സൗമ്യ ജിബി, ട്രീസ സുബിൻ എന്നിവർക്കും വിദേശികളായ കാണികൾക്കും അസോസിയേഷൻ സെക്രട്ടറി ജോജി കോട്ടക്കൽ നന്ദി പ്രകാശിപ്പിച്ചു.

ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് മാസം 16 -)൦ തീയതി വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വില്ലേസ്‌ബറൗ ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷമായി സംഘടിപ്പിക്കുമെന്ന് ട്രഷറർ ജോസ് കണ്ണൂക്കാടൻ അറിയിച്ചു.

 

പൂരം-2019

ഗൃഹാതുര സ്മരണകൾ നിറയുന്ന തിരുവോണത്തെ വരവേൽക്കാൻ ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. നിറപറയും, നിലവിളക്കും സാക്ഷിയാക്കി കൗണ്ടിയിലെ ഏറ്റവും വലിയ മലയാളീ അസോസിയേഷൻ ആയ ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ സെപ്തമ്പർ 21 -)൦ തീയതി ശനിയാഴ്ച ഓണം അതി വിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണസദ്യക്കുശേഷം ‘പൂരം-2019’ നു തിരി തെളിയും. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര, വടംവലി മത്സരം, കൂടാതെ ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more