1 GBP = 104.15
breaking news

മലയാളികള്‍ ബീഫ് കഴിക്കുന്നതില്‍ ബി.ജെ.പിക്ക് യാതൊരു പ്രശ്നവുമില്ല; കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

മലയാളികള്‍ ബീഫ് കഴിക്കുന്നതില്‍ ബി.ജെ.പിക്ക് യാതൊരു പ്രശ്നവുമില്ല; കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേന്ദ്ര ടുറിസം സഹമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് ആദ്യ ദിവസം തന്നെ ബീഫ് വിഷയത്തില്‍ പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ബീഫ് കഴിക്കുന്നവര്‍ തുടര്‍ന്നും കഴിക്കുമെന്നും അതില്‍ ബി.ജെ.പിക്കു യാതൊരു പ്രശ്‌നവുമില്ലെന്നും ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ അവിടെ ബീഫ് തുടര്‍ന്നും വില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിലും അതു പോലെ തുടരും.
ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ല. ഏതെങ്കിലും സ്ഥലത്തെ ആഹാര രീതി എങ്ങിനെയാവണമെന്ന് നിര്‍ബന്ധിക്കുകയുമില്ല. അത് ജനങ്ങളുടെ ഇഷ്ടപ്രകാരമാണെന്നും ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more