1 GBP =
breaking news

എ ലെവൽ വിജയഗാഥയുമായി അഖിലും അലീനയും…

എ ലെവൽ വിജയഗാഥയുമായി അഖിലും അലീനയും…
മാഞ്ചസ്റ്റർ :- മാഞ്ചസ്റ്റർ ആഷ്ടൻ അണ്ടർ ലൈനിൽ താമസിക്കുന്ന അഖിൽ സെബാസ്റ്റ്യൻ കെമിസ്ട്രി, ബയോളജി, മാത്സ് എന്നീ വിഷയങ്ങളിലും എക്സ്റ്റൻഡഡ് പ്രൊജക്ടിലും എ സ്റ്റാർ കരസ്ഥമാക്കി.
കോട്ടയം രാമപുരം സ്വദേശി കാപ്പിൽ സെബാസ്റ്റ്യന്റേയും ടേo സൈഡ് ഹോസ്പ്പിറ്റലിലെ നഴ്സ് ജോഷി മോളുടെയും മൂത്ത മകനാണ് അഖിൽ.

 

 പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഖിൽ സഹോദരനാണ്.
ആഷ്ടൻ സിക്സ്ത്ത് ഫോറം കോളേജിലാണ്   അഖിൽ പഠിച്ചിരുന്നത്.  ഡോക്ടറാകാൻ ആഗ്രഹിക്കുന്ന അഖിൽ മെഡിസിന് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കാൻ ഉദ്ദേശിക്കുന്നത്.
പോർട്സ്മൗത്ത്  നിന്നുമുള്ള അലീനാ ജോൺ മാത്സ്, എക്കണോമിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിലാണ് എ സ്റ്റാർ നേടിയത്. ഹാവന്റ് കോളേജിൽ നിന്നുമാണ് അലീനാ വിജയിച്ചത്.
എക്കണോമിക്സിന് ബാത്ത് യൂണിവേഴ്സിറ്റിയിൽ പഠിക്കാനാണ് അലീനയുടെ തീരുമാനം.
പിറവം രാമമംഗലം സ്വദേശിയായ ജേക്കബ് ചെറിയാന്റെയും മൂവാറ്റുപുഴ വാളകം സ്വദേശിയായ ഷൈബി ജേക്കബിന്റെയും മകളാണ് അലീനാ. സഹോദരി അനിലാ ജേക്കബ്.
മികച്ച വിജയം നേടിയ അഖിലിനും അലീനയ്ക്കും യുക്മ ന്യൂസിന്റെ അഭിനന്ദനങ്ങൾ…

Post Your Comments Here ( Click here for malayalam )

Press Esc to close
show more