1 GBP = 104.17
breaking news

ആലഞ്ചേരി പിതാവിനെ മാവോയിസ്റ്റുകളെക്കൊണ്ട് ഭീഷണിപ്പെടുത്തി; വിമതവിഭാഗത്തിനെതിരെ ആരോപണങ്ങളുമായി മുതിര്‍ന്ന വൈദികർ രംഗത്ത്

ആലഞ്ചേരി പിതാവിനെ  മാവോയിസ്റ്റുകളെക്കൊണ്ട് ഭീഷണിപ്പെടുത്തി; വിമതവിഭാഗത്തിനെതിരെ ആരോപണങ്ങളുമായി മുതിര്‍ന്ന വൈദികർ രംഗത്ത്

 

കൊച്ചി: ഭൂമി കച്ചവട വിവാദത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക സമതിയിലും ചേരിതിരിവ്. വിമത വിഭാഗം വൈദികര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുതിര്‍ന്ന വൈദികര്‍ രംഗത്ത്. ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ചിലര്‍ നടത്തിയ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഭൂമികച്ചവട വിവാദമെന്ന് മുതിര്‍ന്ന വൈദികര്‍ ആരോപിക്കുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്ന് കര്‍ദിനാളിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പരസ്യ നിലപാടുമായി ഇവര്‍ രംഗത്തെത്തിയത്. അതിരൂപതയിലെ മുതിര്‍ന്ന വൈദികനും അഭിഭാഷകനുമായ ഫാദര്‍ ഡോ. ആന്റണി പൂതവേലി അതിരൂപതയിലെ വിമത വൈദികര്‍ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തി. നികൃഷ്ടതയുടെ പുത്തന്‍ നീതി പ്രവാചകര്‍ എന്ന പേരില്‍ സഭാ മാസികയിലാണ് ഫാദര്‍ ആന്റണി പൂതവേലി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തു നിന്നും നീക്കാന്‍ ഒരു വിഭാഗം വൈദികര്‍ നടത്തിയ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ് ഭൂമികച്ചവട വിവാദമെന്ന് ലേഖനം പറയുന്നു. അധികാര ദുര്‍മോഹികള്‍ കര്‍ദിനാളിനെതിരെ ആഞ്ഞടിക്കുന്നെന്നും ലേഖനത്തിലുണ്ട്. ക്രിസ്മസ് തലേന്ന് മാവോയിസ്റ്റ് അനുഭാവികളെ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലേക്ക് അയച്ച് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഭീഷണിപ്പെടുത്തി കുര്‍ബാന അര്‍പ്പണം തടസപ്പെടുത്തിയെന്നും ഫാദര്‍ ആന്റണി പൂതവേലി ആരോപിക്കുന്നു. ഇതിനു പുറമെ ഭൂമി കച്ചവട വിവാദത്തിലെ തങ്ങളുടെ അഭിപ്രായങ്ങള്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ സീനിയര്‍ വൈദികര്‍ കെസിബിസിയെയും വത്തിക്കാന്‍ കാര്യാലയത്തേയും അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more