1 GBP = 104.15
breaking news

കെ.എസ്.യു സമ്മേളനത്തിനിടെ സംഘർഷം, ആലപ്പുഴയിൽ നാളെ ഹർത്താൽ

കെ.എസ്.യു സമ്മേളനത്തിനിടെ സംഘർഷം, ആലപ്പുഴയിൽ നാളെ ഹർത്താൽ

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമരകാഹളം പരിപാടിക്കിടെ ആലപ്പുഴ നഗരത്തിൽ സംഘർഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വേദി വിട്ടതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടിയത്.
നഗരത്തിലെ സി.ഐ.ടി.യു ഓഫീസിന് നേരെ കല്ലേറുണ്ടായെന്നും സി.പി.എമ്മിന്റെ കൊടിതോരണങ്ങൾ തകർത്തെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷമുണ്ടായത്.

പരിപാടിക്കായി കെ.എസ്.യു പ്രവർത്തകർ എത്തിയ വാഹനങ്ങൾക്ക് നേരെയും കല്ലേറ് നടന്നു. സംഘർഷത്തിൽ ഇരുപക്ഷത്തേയും പ്രവർത്തകർക്കും പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടേത് ഉൾപ്പെടെ ഇരുപതോളം വാഹനങ്ങൾ അടിച്ചു തകർത്തു. നഗരത്തിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പൊലീസ് സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ ആലപ്പുഴ നഗരത്തിൽ ഉച്ചവരെ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്‌തു. രാവിലെ ആറ് മുതൽ ഉച്ച വരെയാണ് ഹർത്താൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more