1 GBP = 104.15
breaking news

ജി സുധാകരനും തോമസ് ഐസക്കിനും ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

ജി സുധാകരനും തോമസ് ഐസക്കിനും ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. ആലപ്പുഴയും അമ്പലപ്പുഴയും പൊളിറ്റിക്കല്‍ മണ്ഡലങ്ങളല്ലെന്നും സീറ്റ് നിഷേധിച്ച തീരുമാനം പുനപരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വ്യക്തിപ്രഭാവം കൊണ്ട് നേടുന്ന വോട്ടുകളാണ് വിജയത്തിലേക്ക് എത്തിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മണ്ഡലങ്ങളില്‍ സിപിഐഎമ്മിന് ഭൂരിപക്ഷം നേടാനായിട്ടില്ല. മാറ്റി നിര്‍ത്താനുള്ള തീരുമാനം തുടര്‍ ഭരണ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, തോമസ് ഐസക്കും സുധാകരനും പട്ടികയിലില്ലെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയും സമ്മതിച്ചു. അവര്‍ മാത്രമല്ല, മറ്റു പല മന്ത്രിമാരും പട്ടികയില്ലല്ലോയെന്നും ആലപ്പുഴയ്ക്കു മാത്രമായി പ്രത്യേകതയുണ്ടോയെന്നുമാണ് അദ്ദേഹം ചോദിച്ചത്. തീരുമാനം ആലപ്പുഴക്ക് വേണ്ടി മാത്രമല്ലെന്ന് പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. രണ്ടു ടേം നിബന്ധന സംസ്ഥാന തലത്തിലുളള നയമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ദലീമ ജോജോയുടെ സ്ഥാനാര്‍ത്ഥിത്വത്തിലും ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഏത് മാനദണ്ഡത്തിന്റ അടിസ്ഥാനത്തിലാണ് ദലീമ ജോജോയ്ക്ക് പരിഗണന നല്‍കിയതെന്ന് അംഗങ്ങള്‍ ചോദിച്ചു. ദലീമക്ക് പിന്തുണ നല്‍കിയത് അരൂര്‍ ഏരിയാ കമ്മറ്റിക്കും എഎം ആരിഫും മാത്രമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more