1 GBP = 104.15
breaking news

മംഗളം സി ഇ ഒ അജിത് കുമാറും സംഘവും പോലീസില്‍ കീഴടങ്ങി; ചോദ്യം ചെയ്യല്‍ തുടരുന്നു

മംഗളം സി ഇ ഒ അജിത് കുമാറും സംഘവും പോലീസില്‍ കീഴടങ്ങി; ചോദ്യം ചെയ്യല്‍ തുടരുന്നു

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ലൈംഗിക ചുവയുള്ള ഫോണ്‍ വിളി സംഭാഷണ വിവാദവുമായി ബന്ധപ്പെട്ട് ചാനല്‍ മേധാവി അജിത്ത് കുമാറും സംഘവും പൊലീസില്‍ കീഴടങ്ങി. ഇന്നു രാവിലെയാണ് കേസിലെ മുഖ്യപ്രതിയായ അജിത് അടക്കമുള്ള ഏഴു പ്രതികള്‍ തിരുവനന്തപുരത്തെ െ്രെകംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്. അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്.

മംഗളം ചാനല്‍ ഓഫീസില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓഫീസിലെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്ന സംഘം മറ്റ് ചില സാക്ഷികളില്‍ നിന്നും മൊഴിയെടുക്കും.

ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ നാടകീയമായ കീഴടങ്ങല്‍. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യവും ഹൈക്കോടതി ഇന്നലെ തളളിയിരുന്നു.

അന്വേഷണസംഘത്തിന് മുന്നില്‍ എത്തുന്നതിന് മുമ്പ് തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന് കാണിച്ച് ചാനല്‍മേധാവി അജിത്ത്കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷന് പരാതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം, ചാനലില്‍ നിന്നും രാജിവെച്ച രണ്ടു മാധ്യമപ്രവര്‍ത്തകരുടെയും എ.കെ ശശീന്ദ്രന്റെയും മൊഴികള്‍ ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരങ്ങള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more