1 GBP = 103.33

ലണ്ടനിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു; സര്‍വ്വ സന്നാഹവുമായി യുദ്ധ വിമാനങ്ങള്‍ വിമാനത്തിന് അകമ്പടി നല്‍കി

ലണ്ടനിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു; സര്‍വ്വ സന്നാഹവുമായി യുദ്ധ വിമാനങ്ങള്‍  വിമാനത്തിന് അകമ്പടി നല്‍കി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യാ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതു പരിഭ്രാന്തിക്കിടയാക്കി.

ഹംഗറിക്കു മുകളിലൂടെ പറക്കവെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. ഇതേത്തുടര്‍ന്നു വിമാനത്തിന് എന്തെങ്കിലും അപകടം പറ്റിയതാണോ എന്നു സംശയിച്ചു യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി സേവിച്ചു.

231 യാത്രക്കാരും 18 ജീവനക്കാരുമായി രാവിലെ ഏഴുമണിക്കാണു മുംബൈയിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട വിമാനവുമായി ബന്ധം നഷ്ടപ്പെടാന്‍ കാരണം ഫ്രീക്വെന്‍സിയില്‍ വന്ന വ്യതിയാനമാണെന്നു വ്യക്തമായതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ 11.05ന് വിമാനം സുരക്ഷിതമായി ഇറങ്ങി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം സമാനരീതിയില്‍ ഫ്രീക്വെന്‍സി തകരാറുമൂലം ജര്‍മ്മനിക്കു മുകളിലൂടെ പറക്കുമ്പോള്‍ ജര്‍മ്മന്‍ യുദ്ധവിമാനങ്ങളുടെ അകമ്പടി സേവിച്ചിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more