1 GBP = 103.94
breaking news

ഡിസംബറിൽ കോൺഗ്രസിന് പുതിയ അധ്യക്ഷൻ; രാഹുൽ ഗാന്ധി തന്നെയെന്ന് സൂചന

ഡിസംബറിൽ കോൺഗ്രസിന് പുതിയ അധ്യക്ഷൻ; രാഹുൽ ഗാന്ധി തന്നെയെന്ന് സൂചന

ന്യൂഡൽഹി: കോ​ൺ​ഗ്ര​സ്​ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ തീയതി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​സ​മി​തി യോഗം അംഗീകരിച്ചു. ഡിസംബർ 16നാണ് വോട്ടെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 4. ഡിസംബർ 11ന് പത്രിക പിൻവലിക്കാം. ഡിസംബർ 19ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന് പ്രവർത്തക സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ്​ സമിതിയാണ് തീയതി പ്രഖ്യാപിച്ചത്. എല്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളും രാഹുലിന്‍റെ പേര് നിർദേശിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് എതിർ സ്ഥാനാർഥികൾ ഉണ്ടാവാൻ ഇടയില്ല.

രാ​ഹു​ൽ ഗാ​ന്ധി​യെ ഒൗ​പ​ചാ​രി​ക​മാ​യി അധ്യക്ഷനായി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​​​​​ന്‍റെ സ​മ​യം തീ​രു​മാ​നി​ക്കാ​നുള്ള നിർണായക യോഗം കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10- ജ​ൻ​പ​ഥി​ലാണ് ചേർന്നത്. അധ്യക്ഷ പദവിയിലേക്ക് രാ​ഹു​ലി​ന്​ എ​തി​ർ ​സ്​​ഥാ​നാ​ർ​ഥി​കളില്ലെങ്കിലും സം​ഘ​ട​ന​പ​ര​മാ​യ അം​ഗീ​കാ​ര ​ന​ട​പ​ടികൾ പൂ​ർ​ത്തി​യാ​ക്കാൻ സോ​ണി​യ നി​​ർ​ദേ​ശി​ച്ച​തി​​​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യിരുന്നു യോ​ഗം.

ഡിസംബർ നടക്കുന്ന ഗുജറാത്ത്​ തെരഞ്ഞെടുപ്പി​ന്‍റെ വേളയിൽ തന്നെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ്​ കോൺഗ്രസ്​ തീരുമാനം. തെ​ര​ഞ്ഞെ​ടു​പ്പ്​ രം​ഗം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നൊ​പ്പം രാ​ഹു​ലി​നെ ഒൗ​പ​ചാ​രി​ക​മാ​യി പാ​ർ​ട്ടി​യു​ടെ അ​മ​ര​ത്ത്​ എ​ത്തി​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സി​​​െൻറ ലക്ഷ്യം. ഡി​സം​ബ​റി​ൽ എ.​െ​എ.​സി.​സി സ​മ്മേ​ള​ന​മാ​ണ്​ രാ​ഹു​ലി​നെ പ്ര​സി​ഡ​ൻ​റാ​യി വാ​ഴി​ക്കു​ന്ന പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ക. അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കു​ക​ രാ​ഹു​ൽ ആ​യി​രി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more