1 GBP = 104.16
breaking news

AIC യുകെ & അയർലൻഡ് പത്തൊമ്പതാം ദേശീയ സമ്മേളനം സമാപിച്ചു. ഹർസെവ് ബെയ്‌ൻസ്‌ വീണ്ടും സെക്രട്ടറി 

AIC യുകെ & അയർലൻഡ് പത്തൊമ്പതാം ദേശീയ സമ്മേളനം സമാപിച്ചു. ഹർസെവ് ബെയ്‌ൻസ്‌ വീണ്ടും സെക്രട്ടറി 

ബിജു ഗോപിനാഥ്‌

സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ  അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ്  (AIC) യുകെ & അയർലൻഡ് ദേശീയ സമ്മേളനം സമ്മേളനം ഹീത്രൂവിൽ ചേർന്നു.ഫെബ്രുവരി 5നു വൈകീട്ട് ബ്രിട്ടനിലെയും അയർലണ്ടിലെയും പാർട്ടിയുടെ മുപ്പതോളം ബ്രാഞ്ചുകളിൽനിന്നെത്തിച്ചേർന്ന ഇരുന്നൂറ്റിയന്പതിലേറെ പേർ  പങ്കെടുത്ത പൊതുസമ്മേളനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.  സിപിഐ (എം) ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി , പാർട്ടി പൊളിറ്റ്  ബ്യൂറോ അംഗവും കേരളം മുഖ്യമന്ത്രിയുമായി സ.പിണറായി വിജയൻ എന്നീ നേതാക്കൾ ആശംസാസന്ദേശങ്ങളിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. AIC സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , Young Communists League (YCL ) ചെയർ റോബിൻ ടാൽബോട്ട് തുടങ്ങിയവരും സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 

ഞാറയാഴ്ച രാവിലെ സമ്മേളന നഗരിയായ സ. ഹരിദേവ് ദോസാൻജ് നഗറിൽ  പ്രതിനിധി  സമ്മേളനം ആരംഭിച്ചത് പാർട്ടിയുടെ മുതിർന്ന അംഗം സ. അജിത് ദോസാൻജ് രക്ത പതാക ഉയർത്തിയതോടെയാണ്. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി  രക്തസാക്ഷികൾക്ക് ആദരം അർപ്പിച്ചു .സ്വാഗതസംഘം  ചെയർമാൻ സ.ബിനോജ് ജോൺ സമ്മേളന പ്രതിനിധികൾക്ക് സ്വാഗതം ആശംസിച്ചു. 

പ്രതിനിധിസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.   അന്താരാഷ്ട്ര രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യയിലെ പൊതു സാമൂഹ്യ  രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വലതുപക്ഷ ശക്തികൾ ഇന്ത്യയിലെ ജനാധിപത്യ ഫെഡറൽ സംവിധാനങ്ങളെയും  മതനിരപേക്ഷതയെയും  തകർക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി റോബ് ഗ്രിഫിത്‍സ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു.  ലേബർ പാർട്ടിയുടെ ഇപ്പോളത്തെ വലതുപക്ഷ നയങ്ങളോടുള്ള ആഭിമുഖ്യം  ചൂണ്ടിക്കാണിച്ച അദ്ദേഹം  AICയും  ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.

തുടർന്ന് പാർട്ടി സെക്രട്ടറി സ. ഹർസെവ് കഴിഞ്ഞ സമ്മേളനത്തിനുശേഷമുള്ള പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടും പാർട്ടി സെക്രട്ടേറിയറ്റ് അംഗം സ.രജീന്ദർ ബെയ്‌ൻസ്‌ വരവുചെലവ്  കണക്കുകളും അവതരിപ്പിച്ചു . റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്കും സെക്രട്ടറിയുടെ മറുപടിക്കും ശേഷം റിപ്പോർട്ട് അംഗീകരിച്ചു. മുൻസമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ സമ്മേളനത്തിൽ യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം  കൂടുതലുണ്ടായിരുന്നു.അടുത്ത സമ്മേളനം വരെയുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേത്രത്വം കൊടുക്കുവാൻ സ. ഹർസെവ് ബെയ്ൻസിനെ സെക്രട്ടറി ആയി സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.13 അംഗ എക്സിക്യൂട്ടീവ്  കമ്മിറ്റിയെയും 3 പ്രത്യേക ക്ഷണിതാക്കളെയും സമ്മേളനം  തെരെഞ്ഞെടുത്തു.  സ്വാഗതസംഘം കൺവീനർ സ. രാജേഷ് കൃഷ്ണ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.

Print

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more