1 GBP = 107.78
breaking news

അഫ്ഗാനിൽ ബ്രിട്ടീഷ് സേന നടത്തിയ കൊലപാതകങ്ങളിൽ അന്വേഷണം

അഫ്ഗാനിൽ ബ്രിട്ടീഷ് സേന നടത്തിയ കൊലപാതകങ്ങളിൽ അന്വേഷണം

ല​ണ്ട​ൻ: പ​ത്തു​വ​ർ​ഷം മു​മ്പ് അ​ഫ്ഗാ​ൻ അ​ധി​നി​വേ​ശ കാ​ല​ത്ത് ‘നാ​റ്റോ’​യു​ടെ ഭാ​ഗ​മാ​യ ത​ങ്ങ​ളു​ടെ പ്ര​ത്യേ​ക സേ​നാം​ഗ​ങ്ങ​ൾ ഡ​സ​ൻ ക​ണ​ക്കി​ന് സാ​ധാ​ര​ണ മ​നു​ഷ്യ​രെ കൊ​ന്നൊ​ടു​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഇം​ഗ്ല​ണ്ട് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ല​യു​ടെ വി​വ​രം അ​റി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ മൂ​ടി​വെ​ച്ചെ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

2010-13 കാ​ല​ത്ത് അ​ഫ്ഗാ​നി​സ്താ​നി​ൽ ന​ട​ന്ന സൈ​നി​കാ​ക്ര​മ​ണ​ങ്ങ​ൾക്കിടയിലാണ് സാധാണ പൗരൻമാരെയും കൊ​ലപ്പെടുത്തിയത്. ല​ണ്ട​നി​ലെ റോ​യ​ൽ നീ​തി​ന്യാ​യ കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മാ​യ​തെ​ന്ന് വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട 33 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വാ​ദം അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ കേ​ൾ​ക്കും.

ഇം​ഗ്ല​ണ്ട് സ​ർ​ക്കാ​റി​നെ​തി​രെ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ചി​ല​രു​ടെ കു​ടും​ബ​ങ്ങ​ൾ നി​യ​മ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വാ​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more