1 GBP = 104.15
breaking news

അഡ്‌ലയ്ഡില്‍ ഇന്ത്യന്‍ വീരഗാഥ

അഡ്‌ലയ്ഡില്‍ ഇന്ത്യന്‍ വീരഗാഥ

അവസാന ദിനം ഓസ്‌ട്രേലിയന്‍ വാലറ്റം ധീരമായി ചെറുത്തുനിന്നെങ്കിലും ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന്റെ വിജയം പൂര്‍ത്തിയാക്കി. അവസാന ദിനം ആരംഭിക്കുമ്പോള്‍ ജയിക്കാന്‍ ഇന്ത്യക്ക് ആറ് വിക്കറ്റും ഓസ്‌ട്രേലിയക്ക് 219 റണ്‍സുമാണ് വേണ്ടിയിരുന്നത്.
നാലിന 104 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസീസിന് 11 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ട്രാവിസ് ഹെഡിനെ (14) നഷ്ടപ്പെട്ടു. ഇശാന്ത് ശര്‍മക്കായിരുന്നു വിക്കറ്റ്.

പിന്നീട് ഓസീസിന്റെ ശക്തമായ ചെറുത്തുനില്‍പാണ് കണ്ടത്. ഒരുവേള അവര്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കുമെന്നു പോലും തോന്നി. ക്യാപ്റ്റന്‍ ടിം പയ്‌നും (41) ഷോണ്‍ മാര്‍ഷും (60) പാറ്റ് കമിന്‍സും (28) മിച്ചല്‍ സ്റ്റാര്‍ക്കും (28) നാഥന്‍ ലയണും (38 നോട്ടൗട്ട്) ജോഷ് ഹെയ്‌സല്‍വുഡും (13) ഇന്ത്യയുടെ എല്ലാ തന്ത്രങ്ങളും അതിജീവിച്ചു. ഒടുവില്‍ ഹെയ്‌സല്‍വുഡിനെ പുറത്താക്കി അശ്വിനാണ് വിജയം പൂര്‍ത്തിയാക്കിയത്. മുഹമ്മദ് ഷാമിക്കും അശ്വിനും ജസ്പ്രീത് ബുംറക്കും മൂന്നു വീതം വിക്കറ്റ് കിട്ടി.
അഡ്‌ലയ്ഡ് ഓവലില്‍ ഒരു ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നരപ്പതിറ്റാണ്ടായി കാത്തിരിപ്പിലായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയയിലെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിക്കുന്നത്. ഇതുവരെ 11 ഓസ്‌ട്രേലിയന്‍ പര്യടനങ്ങളില്‍ ഒമ്പതിലും ആദ്യ ടെസ്റ്റ് തോറ്റാണ് ഇന്ത്യ തുടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more