1 GBP = 104.15
breaking news

ഭക്ഷണവും മരുന്നും തന്നില്ല, മാനസികമായി പീഡിപ്പിച്ചു, അമ്മ വേഷത്തില്‍ തിളങ്ങിയ മീന അനുഭവിച്ചത്

ഭക്ഷണവും മരുന്നും തന്നില്ല, മാനസികമായി പീഡിപ്പിച്ചു, അമ്മ വേഷത്തില്‍ തിളങ്ങിയ മീന അനുഭവിച്ചത്

സമൂഹ മനസാക്ഷിയെപ്പോലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് അമ്മ വേഷത്തില്‍ തിളങ്ങിയ നടിയുടെ ജീവിതത്തില്‍ സംഭവിച്ചത്. നിരവധി സിനിമകളിലൂടെ അമ്മയായും അയല്‍പക്കത്തെ കുശുമ്പി തള്ളയായും പ്രേക്ഷകരുടെ മനം കവര്‍ന്ന മീനാ ഗണേഷിനാണ് ദയനീയമായ അനുഭവം നേരിടേണ്ടി വന്നത്. എല്ലാമൊരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നുവെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് മനസ്സിലായതോടെ കാര്യങ്ങള്‍ ശരിയായി.
മകള്‍ക്ക് മാത്രമായി സ്വത്ത് നല്‍കിയെന്നാരോപിച്ച് മകനാണ് നടിയോട് ഇത്തരത്തില്‍ പെരുമാറിയത്. പോലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അമ്മയുടെ സംരക്ഷണം മകള്‍ ഏറ്റെടുത്തു. വീടും സ്ഥലവും ആറു മാസത്തിനകം വില്‍പ്പന നടത്തി ഇരുമക്കള്‍ക്കുമായി വീതിച്ചു നല്‍കാനും നിര്‍ദേശിച്ചു.

കലാഭവന്‍ മണിയുടെ അമ്മയായി ഏറ്റവും കൂടുതല്‍ വേഷം ചെയ്ത നടിയാണ് മീന ഗണേഷ്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം രണ്ട് പേര്‍ക്കും ഒരുപോലെ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more