1 GBP = 104.21
breaking news

കുട്ടി ഡ്രൈവറുടെ വണ്ടിയിടിച്ച് ആറാം ക്ലാസുകാരന് പരിക്ക്, പിതാവിനെ പൊലീസ്

കുട്ടി ഡ്രൈവറുടെ വണ്ടിയിടിച്ച് ആറാം ക്ലാസുകാരന് പരിക്ക്, പിതാവിനെ പൊലീസ്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് ആറാം ക്ളാസ് വിദ്യാർത്ഥിയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം വള്ളിക്കുന്നം ആശാരേത്ത് വീട്ടിൽ ഹമീദ്കുഞ്ഞിനെയാണ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തു,

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ കെ.പി.റോഡിൽ രണ്ടാം കുറ്റിക്കു കിഴക്കായിരുന്നു അപകടം . എച്ച്.എച്ച്.വൈ.എസ് യു.പി. സ്‌കൂൾ വിദ്യാർത്ഥി പെരുങ്ങാല ദേശത്തിനകം തറയിൽ പടീറ്റതിൽ സെമീറിന്റെ മകൻ സൽമാനാണ് ഗുരുതരമായി പരുക്കേറ്റത്. സൽമാൻ സൈക്കിളിൽ പോകുമ്പോൾ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് ഗുരുതര പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിയ്‌ക്കാൻ ആരും തയ്യാറായില്ല.തുടർന്ന് അതുവഴി വന്ന സ്‌കൂൾ ബസിലാണ് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്.സൽമാൻ ഇപ്പോൾ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിലെ തിവ്രപരിചരണ വിഭാഗത്തിലാണ്. തുടർന്ന് സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത പൊലീസ് പിതാവിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more