1 GBP = 104.15
breaking news

യുകെയിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥി അബിൻ രത്നാകരന് ഇന്ന് ജന്മനാട്ടിൽ അന്ത്യ വിശ്രമമൊരുങ്ങും….

യുകെയിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥി അബിൻ രത്നാകരന് ഇന്ന് ജന്മനാട്ടിൽ അന്ത്യ വിശ്രമമൊരുങ്ങും….

പോർട്സ്മൗത്ത്:- പോർട്സ്മൗത്ത് ക്യൂൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ വച്ച്   ജൂലൈ 2 ന് മരണമടഞ്ഞ  മലയാളി വിദ്യാർത്ഥി  അബിൻ രത്നാകരൻ്റെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ നാട്ടിലെത്തിച്ചു. നെടുമ്പാശേരി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ബന്ധുക്കൾ അബിൻ്റെ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് അങ്കമാലിയിൽ ഹോസ്പിറ്റലിൽ എത്തിച്ച് പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കി അങ്കമാലിയിലെ തന്നെ ഭവനത്തിൽ എത്തിച്ച് ആചാരപ്രകാരം സംസ്കാരം നടത്തുന്നതാണ്.

വിദ്യാർത്ഥിയായിരുന്ന അബിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ ചെയ്യണമെന്ന മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് മുൻകൈയ്യെടുത്ത് അതിനാവശ്യമായ ഫണ്ട് ശേഖരിക്കുവാൻ തീരുമാനിച്ചു. യുകെ മലയാളി സമൂഹത്തിൻ്റെ മുന്നിൽ സമർപ്പിച്ച ഫണ്ടുശേഖരണത്തിനുള്ള അപ്പീലിന് അനുകമ്പാർദ്രമായ പ്രതികരണമാണ് ലഭിച്ചത്. യു കെ  മലയാളികളുടെ കാരുണ്യത്തിലൂടെ  £3687.50 (ഗിഫ്റ്റ് എയ്ഡ് തുക ഉൾപ്പെടെ) ലഭിക്കുകയുണ്ടായി. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകണങ്ങൾക്ക് ആവശ്യമായ തുക ബന്ധപ്പെട്ടവർക്ക് കൈമാറുവാനായി യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ അക്കൗണ്ടിലെത്തിച്ചേർന്ന തുകയായ £3021.59 ബന്ധുക്കൾക്ക് ഇതിനകം  കൈമാറി.

അത്യാവശ്യ ഘട്ടങ്ങളിൽ കരുണയാർന്ന പ്രവർത്തിയിലൂടെ മറ്റുള്ളവരെ സഹായിക്കുവാൻ  യു കെ മലയാളികൾ ഒറ്റക്കെട്ടായി യുക്മയോടൊപ്പം സഹകരിക്കുന്നതിന്  യുക്മയുടെയും, യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെയും ഭാരവാഹികൾ യു കെയിലെ പൊതു സമൂഹത്തോട് ഹൃദയത്തിൽ നിന്നുമുള്ള നന്ദി അറിയിക്കുന്നു.

എറണാകുളം അങ്കമാലി സ്വദേശി ഇട്ടമ്മേൽ വീട്ടിൽ അബിൻ രത്നാകരൻ (32) ഈ മാസം രണ്ടാം തീയ്യതി വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് ദിവസം മുൻപുണ്ടായ അപകടത്തെ തുടർന്ന് പോർട്സ്മൗത്ത്  ക്യൂൻ അലക്സാപ്ര ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ  കഴിയുകകയായിരുന്നു അബിൻ. കവൻട്രി യൂണിവേഴ്സിറ്റിയിൽ പ്രൊജക്ട് മാനേജ്മെൻറ് ബിരുദാനന്തര വിദ്യാർത്ഥിയായിരുന്നു മരണമടഞ്ഞ അബിൻ. നാട്ടിൽ അബിന് മാതാപിതാക്കൻമാരും ഒരു സഹോദരനുമാണുള്ളത്. മലയാളി സഹോദരന് അന്ത്യാഞ്ജലികൾ….

സംസ്കാര ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്.

https://www.youtube.com/watch?v=fndpgvW8mw0

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more