1 GBP = 104.15
breaking news

വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷിക ഘടകങ്ങളല്ല: ഫാ. സേവ്യർ ഖാൻ വട്ടായിൽ … തിരുവചന കൂടാരമായി പ്രസ്റ്റൺ കത്തീഡ്രൽ; ഇന്ന് മാഞ്ചസ്റ്ററിൽ അഭിഷേക മഴ പെയ്തിറങ്ങും…

വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷിക ഘടകങ്ങളല്ല: ഫാ. സേവ്യർ ഖാൻ വട്ടായിൽ … തിരുവചന കൂടാരമായി പ്രസ്റ്റൺ കത്തീഡ്രൽ; ഇന്ന് മാഞ്ചസ്റ്ററിൽ അഭിഷേക മഴ പെയ്തിറങ്ങും…

ഫാ. ബിജു ജോസഫ്

പ്രസ്റ്റൺ: പത്രോസാകുന്ന പാറമേൽ സ്ഥാപിച്ചിരിക്കുന്ന സഭ ഈശോയുടെയാണെന്നും അതിനാൽ മാനുഷിക ഘടകങ്ങളല്ല ഈ സഭയുടെ അടിസ്ഥാനമെന്നും റവ. ഫാ. സേവ്യർഖാൻ വട്ടായിൽ. ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രഥമ അഭിഷേകാഗ്നി കൺവൻഷനിൽ വചനസന്ദേശം നൽകവെയാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. സഭയോട് ചേർന്ന് നിൽക്കുന്നവർ അതിനാൽ ദൈവത്തോടാണ് ചേർന്ന് നിൽക്കുന്നതെന്നും അതിന് പുറത്തു നിന്ന് പ്രവർത്തിക്കുന്നത് ദൈവപദ്ധതിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നിറഞ്ഞു കവിഞ്ഞ വിശ്വാസ സാഗരത്തെ സാക്ഷി നിർത്തി കൺവൻഷന്റെ രണ്ടാം ദിന ശുശ്രൂഷകൾ രാവിലെ 9.30ന് ആരംഭിച്ചു. ജപമാല, സ്തുതിസ്‌തോത്രങ്ങൾ, വചനപ്രഘോഷണങ്ങൾ, ദിവ്യബലി എന്നിവയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ. ഫാ. സാംസൺ കോട്ടൂർ, റവ. ഫാ. സോജി ഓലിക്കൽ, റവ. ഫാ. സജി തോട്ടത്തിൽ, റവ. ഫാ. ജിനോ അരീക്കാട്ട്, റവ. ഫാ. മാത്യു ചൂരപ്പൊയ്കയിൽ, റവ. ഫാ. ഫാൻസുവാ പത്തിൽ, റവ. ഫാ, മാത്യു പിണക്കാട്ട്, ഫാ. ആന്റണി ചുണ്ടെലിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഉച്ചകഴിഞ്ഞു 3 മണിക്ക് മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകി. ഈ ഭൂമിയിൽ ജീവിക്കുമ്പോഴും സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ആത്മീയ ഒരുക്കം നടത്തണമെന്നും അതിന് നിരന്തരമായ പരിശ്രമം ആവശ്യമാണെന്നും തിരുവചന വ്യാഖ്യാന സമയത്ത് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. വിശ്വാസത്തോടെ സ്വീകരിക്കുന്നവരുടെ മുൻപിൽ അപ്പം വി. കുർബ്ബാനയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്റ്റൺ റീജിയണിലെ വിവിധ വി. കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നായി ആയിരകണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കു ചേരാനെത്തി. പ്രസ്റ്റൺ റീജിയൻ ഡയറക്ടർ റവ. ഡോ. മാത്യു പിണക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കൺവൻഷന്റെ ഒരുക്കങ്ങൾ നടന്നത്.

കൺവൻഷന്റെ മൂന്നാം ദിനമായ ഇന്ന് മാഞ്ചസ്റ്റർ റീജിയണിലാണ് അഭിഷേകാഗ്നി പെയ്തിറങ്ങുന്നത്. The Sheridan Suite, 371 Oldham Road, Manchester, M40 8RR – ൽ നടക്കുന്ന ശുശ്രൂഷകൾ രാവിലെ 9 മണിക്ക് ആരംഭിക്കും. കുട്ടികൾക്ക് വേണ്ടി പ്രത്യേക ശുശ്രൂഷ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY.

മാഞ്ചസ്റ്റർ റീജിയൻ കോ-ഓർഡിനേറ്റർ റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് വിശ്വാസികൾക്കായി ക്രമീകരിച്ചിരിക്കുനന്ത്. കൺവൻഷന്റെ നാലാം ദിവസമായ ബുധനാഴ്ച കേംബ്രിഡ്ജ് റീജിയനിൽ (25, ബുധൻ) അഭിഷേകാഗ്നി കൺവൻഷൻ നടക്കും.



Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more