1 GBP = 104.01
breaking news

ഡബ്ളിയു.വൈ.എം.എ ജോയിൻ്റ് സെക്രട്ടറി അഭിലാഷ് മാത്യുവിൻ്റെ പിതാവ് ജോൺ മാത്യു (74) നിര്യാതനായി….

ഡബ്ളിയു.വൈ.എം.എ ജോയിൻ്റ് സെക്രട്ടറി അഭിലാഷ് മാത്യുവിൻ്റെ പിതാവ് ജോൺ മാത്യു (74) നിര്യാതനായി….

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡ് നിവാസിയും, ഡബ്ളിയു.വൈ.എം.എ ജോയിൻ്റ് സെക്രട്ടറിയുമായഅഭിലാഷ് മാത്യുവിന്റെ പിതാവ് കൊല്ലം ചാത്തന്നൂർ, കല്ലുവാതുക്കൽ പൊയ്കവിള വീട്ടിൽ ജോൺ മാത്യു (74) നിര്യാതനായി. പാരിപ്പള്ളി ദേവസ്വംബോർഡ് സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ ആയിരുന്ന ജോൺ മാത്യു സാർ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്നു.  
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു ജോൺ മാത്യു സാർ. മുൻ ജനതാദൾ മണ്ഡലം പ്രസിഡന്റും കല്ലുവാതുക്കൽ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറുമാണ്. കൊല്ലം ജില്ലയിലെ നിരവധിയായ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക വേദികളിൽ നിറഞ്ഞു നിന്ന മഹത് വ്യക്തിതിത്വമായിരുന്നു ജോൺ സാർ.

മൃതസംസ്കാര ശുശ്രൂഷകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കല്ലുവാതുക്കൽ യു.പിസ്കൂൾ മുൻ അധ്യാപികയും, മുളവന വട്ടവിള കുടുംബാംഗവുമായ 
അന്നമ്മ  മാത്യു ഭാര്യയാണ്.  മക്കൾ: ഷീബ മാത്യു (അധ്യാപിക, ആലുംമൂട് എൽപി സ്കൂൾ, മയ്യനാട്), ഷെൻസി മാത്യു (കവൻട്രി) , ആശ മാത്യു (ഡാഗെൻഹാം ഈസ്റ്റ് ലണ്ടൻ), അഭിലാഷ് മാത്യു( വെയ്ക്ക് ഫീൽഡ് , ) മരുമക്കൾ:- റ്റി. ഒ ജോൺസൺ (ജോളിയിൽ, കാഷ്വർസ് ),ബിജു മാത്യു(കവൻട്രി), എൽദോസ് ജേക്കബ്(ലണ്ടൻ), പ്രിയ മാത്യു(വെയ്ക്ക് ഫീൽഡ്).

മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കല്ലുവാതുക്കൽ ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിൽ വച്ച് നടത്തി.

ജോൺ മാത്യു സാറിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി വർഗീസ്  ഡാനിയേൽ, ദേശീയ സമിതിയംഗം ജസ്റ്റിൻ എബ്രഹാം, യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ, ,വൈമ പ്രസിഡൻറ് സിബി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ജോൺ മാത്യു സാറിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more