1 GBP = 104.01
breaking news

എ വണ്ണിൽ ചരക്ക് ലോറി കാറുകളിലിടിച്ച് വൻ അപകടം; നിരവധിപേർ കൊല്ലപ്പെട്ടതായി സൂചന

എ വണ്ണിൽ ചരക്ക് ലോറി കാറുകളിലിടിച്ച് വൻ അപകടം; നിരവധിപേർ കൊല്ലപ്പെട്ടതായി സൂചന

ഇന്നലെ രാത്രി ചരക്ക് ലോറി കാറുകളിലേക്ക് ഇടിച്ച് തിരക്കേറിയ രണ്ടുവരി പാതയിൽ വൻ അപകടം. അപകടത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായാണ് സൂചന. കൗണ്ടി ഡർഹാമിലെ ബ്രാഡ്‌ബറിയും കാർവില്ലും ഇടയിലുള്ള എ 1 (എം) ലാണ് അപകടം നടന്നത്. ഫയർഫോഴ്‌സും പോലീസും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ വരെ ഇരു വശത്തേക്കുമുള്ള റോഡ് അടച്ചിടുമെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയുണ്ടായ തീപിടുത്തത്തിന് കാരണമായത് എന്താണെന്ന് വിശദീകരിക്കാൻ ഡാഷ്ക്യാം ഫൂട്ടേജുകൾക്കായി പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ലോറി നിരവധി കാറുകളുമായി കൂട്ടിയിടിച്ചതായും കാറുകൾക്ക് തീ പിടിക്കുന്നതായും സംഭവസ്ഥലത്തെ ചിത്രങ്ങൾ‌ കാണിക്കുന്നു. ലോറിയുടെ പുറകിലുള്ള റോഡിൽ നിന്ന് നൂറുകണക്കിന് അടി വരെ അവശിഷ്ടങ്ങൾ പടർന്നു. ഒരു വൈറ്റ് റേഞ്ച് റോവറിന് സാരമായ കേടുപാടുകൾ സംഭവിച്ചു, മറ്റ് കാറുകൾ പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ട്. അതേസമയം അപകടത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്നത് പോലീസ് വ്യക്തമാക്കിയിട്ടില്ല.

അപകടത്തിൽപ്പെടുന്നവരെ എത്തിക്കാൻ ഗ്രേറ്റ് നോർത്ത് എയർ ആംബുലൻസും വിന്യസിച്ചു.
60 മുതൽ 62 വരെ ജംഗ്ഷനുകൾക്കിടയിൽ മണിക്കൂറുകളോളം മോട്ടോർവേ അടച്ചിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, പ്രദേശം ഒഴിവാക്കാൻ വാഹനമോടിക്കുന്നവരോട് പോലീസ് നിർദ്ദേശിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more