1 GBP = 104.15
breaking news

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ ആരോപണവുമായി യുവതി; മന്ത്രിയുടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുമായി പ്രമുഖ ചാനല്‍

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ ആരോപണവുമായി യുവതി; മന്ത്രിയുടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുമായി പ്രമുഖ ചാനല്‍

തിരുവനന്തപുരം : എല്‍ ഡി എഫ് സര്‍ക്കാരിന് അപമാനമായി മന്ത്രിയുടെ ലൈംഗീക വൈകൃതങ്ങള്‍ അടങ്ങിയ സംഭാഷണങ്ങള്‍ മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ ഒന്നായ മംഗളം ടെലിവിഷനിലൂടെ പുറത്ത്. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള ‘ഫോണ്‍ സെക്‌സ്’സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. അതേ സമയം ഓഡിയോ ക്ലിപ്പ് വ്യാജമാണെന്നും ചില കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്.

മംഗളത്തിലെ ആര്‍ ജയചന്ദ്രന്‍, ഗരീഷ് അരവിന്ദ്, വി എസ് രാജേഷ്, സിദ്ധാര്‍ത്ഥന്‍, ആര്‍ സുരേഷ് തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്താല്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും മംഗളം ശേഖരിച്ചിതായി അവകാശപ്പെടുന്നു.

ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രന്‍ പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ
നടത്തിയ അപമാനകരവും അശ്ലീലവും അറപ്പുളവാക്കുന്നതുമായ ലൈംഗിക വൈകൃത സംഭാഷണങ്ങളുടെ
ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്.
കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുള്ളത്. അതുകൊണ്ട് തന്നെ കുട്ടികളെ ടെലിവിഷന്റെ മുന്നില്‍ നിന്നും മാറ്റിനിര്‍ത്തണം എന്നു അവതാരിക ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമനായി എ കെ ശശീന്ദ്രന്‍ മാറും.

എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗമാണ് കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. നിലവില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

2016 മേയ് 25 നാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . എന്‍.സി.പി.യുടെ രണ്ട് എം.എല്‍.എ.മാരില്‍ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളില്‍ സൃഷ്ടിച്ചിരുന്നു. മറ്റൊരു എം.എല്‍.എ.യായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ആദ്യത്തെ രണ്ടര വര്‍ഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വര്‍ഷം തോമസ് ചാണ്ടിയ്ക്കും കൊടുക്കാമെന്ന് പറഞ്ഞാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more