1 GBP = 104.72
breaking news

അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്യുന്നു -ആംനസ്റ്റി ഇൻറർനാഷണൽ

അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്യുന്നു -ആംനസ്റ്റി ഇൻറർനാഷണൽ

ന്യൂയോർക്ക്: യു.എസ് നിർമിത യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽ ഫലസ്തീൻ ജനതക്കെതിരെ യുദ്ധക്കുറ്റങ്ങൾ ചെയ്യുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ യു.എസ്.എ എക്‌സിക്യൂട്ടീവ് ഡയറക്ടർ പോൾ ഒബ്രിയൻ. ഇസ്രയേലിലേക്ക് ആയുധങ്ങൾ അയക്കുന്നത് യു.എസ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആംനസ്റ്റി നടത്തിയ അ​ന്വേഷണത്തിൽ ഇസ്രായേൽ സൈന്യം ഫലസ്തീനിൽ യുദ്ധക്കുറ്റം ചെയ്യുന്നതായി കണ്ടെത്തിയ കാര്യം ഒബ്രിയൻ ചൂണ്ടിക്കാട്ടി. ഇസ്രായേൽ സേനയ്ക്ക് 26.38 ബില്യൺ ഡോളർ സൈനിക സഹായം നൽകാനുള്ള യു.എസ് ബില്ലിനെതിരെ വോട്ട് ചെയ്ത കോൺഗ്രസിലെ 37 അംഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഇസ്രായേലിന് അയൺ ഡോം, മിസൈൽ സംവിധാനങ്ങളും മറ്റ് ആയുധങ്ങളും സംഭരിക്കുന്നതിനാണ് യു.എസ് സഹായം നൽകുന്നത്. ഇസ്രായേലിന് പുറമെ യുക്രെയ്ൻ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കും സൈനിക സഹായം കൈമാറും. മൊത്തം 9500 കോടിയുടെ സൈനിക സഹായം നൽകാനുള്ള ബില്ലാണ് യു.എസ് സെനറ്റ് പാസാക്കിയത്.

യുക്രെയിനാണ് ഏറ്റവും കൂടുതൽ വിഹിതം. റഷ്യയുമായി 790 ദിവസമായി യുദ്ധം തുടരുന്ന യുക്രെയിന് 61 ബില്യൺ ഡോളറാണ് നൽകുക. ഗസ്സയിൽ 201 ദിവസമായി മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിന് 2600 കോടി ഡോളർ നൽകും. ചൈനക്കെതിരായ നീക്കങ്ങൾക്ക് വേണ്ടി തായ്‍വാന് 812 കോടി ഡോളറിന്റെ ​സൈനിക സഹായമാണ് വിതരണം ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more