1 GBP = 104.15
breaking news

ലണ്ടനിൽ ഗ്യാസ് കനിസ്റ്ററുപയോഗിച്ച് യുവാവിന്റെ ഭീഷണി; അൻപത് മണിക്കൂറിന് ശേഷം യുവാവിനെ പോലീസ് സാഹസികമായി പിടികൂടി

ലണ്ടനിൽ ഗ്യാസ് കനിസ്റ്ററുപയോഗിച്ച് യുവാവിന്റെ ഭീഷണി; അൻപത് മണിക്കൂറിന് ശേഷം യുവാവിനെ പോലീസ് സാഹസികമായി പിടികൂടി

ലണ്ടൻ: വെസ്റ്റ് ലണ്ടനിൽ ഇരുപത്തിയാറുകാരനായ യുവാവ് പോലീസിനെയും ജനങ്ങളെയും മുൾമുനയിൽ നിറുത്തിയത് അൻപത് മണിക്കൂർ. ഗ്യാസ് കനിസ്റ്റാർ കയ്യിൽ വച്ചായിരുന്നു യുവാവിന്റെ ഭീഷണി. സൗത്ത് ലണ്ടനിലെ ക്യാറ്റ്‌ഫോർഡിലെ ഡെയ്ൻബി റോഡിലുള്ള ഒരു വീട്ടിലിരുന്നാണ് ഇയ്യാൾ ഭീഷണി മുഴക്കിയത്.

പലതവണ പോലീസ് ഇയ്യാളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇയ്യാൾ ഗ്യാസ് കാനിസ്റ്ററിന് തീകൊളുത്തുമെന്ന ഭീഷണി മുഴക്കുകയായിരുന്നു. ഇയ്യാളുടെ ആവശ്യം എന്താണെന്ന് പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയ്യാളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ജീവൻ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ക്രിമിനൽ നാശനഷ്ടം വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇയ്യാളെ അറസ്റ്റ് ചെയ്തു.

പിടികൂടുന്നതിനിടയിൽ പോലീസ് നായയുടെ കടിയേറ്റതിനെ തുടർന്ന് കാലിന് പരിക്കേറ്റ ഇയ്യാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ചുറ്റുമുള്ള അൻപതോളം വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. സാൽവേഷൻ ആർമിയും ഒരു പ്രാദേശിക പള്ളിയും ആളുകൾക്ക് വിശ്രമ കേന്ദ്രങ്ങൾ നൽകിയതായി ലെവിഷാം കൗൺസിൽ വ്യാഴാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more