1 GBP = 104.17
breaking news

“ബ്രെക്സിറ്റ്‌ നടപ്പാക്കണമെങ്കിൽ തനിക്ക് പിന്തുണ നൽകുക, അല്ലെങ്കിൽ ജെറമി കോർബിനെ പ്രധാനമന്ത്രി സ്ഥാനനത്തെത്തിച്ച് ബ്രെക്സിറ്റ്‌ ഉപേക്ഷിക്കുക” പാർട്ടി എംപിമാർക്ക് മുന്നറിയിപ്പുമായി തെരേസാ മേയ്

“ബ്രെക്സിറ്റ്‌ നടപ്പാക്കണമെങ്കിൽ തനിക്ക് പിന്തുണ നൽകുക, അല്ലെങ്കിൽ ജെറമി കോർബിനെ പ്രധാനമന്ത്രി സ്ഥാനനത്തെത്തിച്ച് ബ്രെക്സിറ്റ്‌ ഉപേക്ഷിക്കുക” പാർട്ടി എംപിമാർക്ക് മുന്നറിയിപ്പുമായി തെരേസാ മേയ്

ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി കസേര പോകുമെന്ന അവസ്ഥയിലാണ് തെരേസ മേയ്. എന്നാല്‍ അങ്ങിനെ എളുപ്പത്തില്‍ തോറ്റ് കൊടുക്കാനും അവര്‍ തയ്യാറല്ല. സ്വന്തം പാര്‍ട്ടിക്കാര്‍ തോല്‍പ്പിക്കുന്നത് വരെ തന്റെ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനാണ് മേയുടെ തീരുമാനം. ബ്രക്‌സിറ്റ് കരാര്‍ വോട്ടിനിട്ട് വീഴ്ത്തിയാല്‍ രാജ്യത്തെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന് കൈമാറുകയാണ് ചെയ്യുന്നതെന്ന് ഉള്‍പ്പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടോറികളോട് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതോടെ ബ്രിട്ടന്‍ എല്ലാക്കാലത്തും ഇയുവില്‍ കുടുങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ബ്രക്‌സിറ്റ് കരാറില്‍ കോമണ്‍സ് ചരിത്രപരമായ വോട്ടെടുപ്പ് നടത്തുന്നത് ചൊവ്വാഴ്ചയാണ്. വിമത ടോറി എംപിമാര്‍ കരാറിനെ വീഴ്ത്തുമെന്ന് ഏകദേശം ഉറപ്പാണ്. ഈ ഘട്ടത്തിലാണ് ചതിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ അവസാനവട്ട നീക്കം. കോര്‍ബിന്‍ പ്രധാനമന്ത്രിയാകും എന്ന ഭീഷണിയാണ് തന്റെ പാര്‍ട്ടിക്കാരെ അനുസരിപ്പിക്കാന്‍ മേയ് ഉപയോഗിക്കുന്ന ആയുധം. നൂറോളം ടോറി എംപിമാരാണ് മറുപക്ഷത്തേക്ക് ചാടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നതെന്നാണ് കണക്കുകള്‍. അതുകൊണ്ട് തന്നെ വോട്ട് നീക്കിവെയ്ക്കണമെന്ന് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മേയെ ഉപദേശിക്കുന്നു. ഇതിന് ശേഷം ബ്രസല്‍സില്‍ നിന്നും കൂടുതല്‍ മയമുള്ള നിയമങ്ങള്‍ നേടണമെന്നാണ് ഇവരുടെ ആവശ്യം.

കരാര്‍ തള്ളിയാല്‍ കോമണ്‍സില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഇനി തോല്‍വി സമ്മതിച്ച് രാജിവെയ്ക്കാന്‍ മേയ് തയ്യാറായില്ലെങ്കില്‍ ടോറി പാര്‍ട്ടിയില്‍ നിന്ന് തന്നെ ഈ നീക്കം ഉണ്ടായേക്കാം. എന്നാല്‍ തന്റെ കരാര്‍ തള്ളുന്നത് രാജ്യത്തെ അനിശ്ചിതത്വത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് നടത്തി അധികാരം പിടിക്കാന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷ നേതാവാണ് നമുക്കുള്ളത്. കോര്‍ബിന് അധികാരം കൈമാറുന്നത് തല്‍ക്കാലം ഏറ്റെടുക്കാന്‍ കഴിയാത്ത അപകടമാണ്, മേയ് ഓര്‍മ്മിപ്പിക്കുന്നു.

ഈ മുന്നറിയിപ്പുകളൊന്നും പരിഗണിക്കാതെ മേയുടെ ക്യാബിനറ്റില്‍ നിന്നും ചോര്‍ച്ച തുടരുകയാണ്. പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്ല്യംസണാണ് മിനഞ്ഞാണ് രാത്രി രാജിവെച്ചത്. ഇതോടെ മേയുടെ നില കൂടുതല്‍ പരുങ്ങലിലായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more