1 GBP = 104.21
breaking news

എ ലെവൽ പരീക്ഷയിൽ മികച്ച വിജയവുമായി അപർണ്ണ ബിജു

എ ലെവൽ പരീക്ഷയിൽ മികച്ച വിജയവുമായി അപർണ്ണ ബിജു

അലക്സ് വർഗ്ഗീസ്

യുക്മ ദേശീയ നിർവാഹക സമിതിയംഗവും, സേവനം യു കെ യുടെ ചെയർമാനുമാനും ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറുമായ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ.മായാ ബിജുവിന്റെയും മകളായ അപർണ്ണാ ബിജു എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടി. തൃശൂർ പെരിഞ്ഞനം റിട്ട. പി. ഡബ്ളിയു. എഞ്ചിനീയർ അപ്പുണ്ണിയുടേയും ലളിത അപ്പുണ്ണിയുടെയും മകൻ ഡോ.ബിജുവിന്റെ മകളാണ് അപർണ്ണ. അപർണ്ണയ്ക്ക് ഒരു സഹോദരിയും ഒരു സഹോദരനുമാണുള്ളത്. ലക്ഷ്മി, ഋഷികേശ്. ഡോ.ബിജുവിന്റെ അച്ഛൻ അപ്പുണ്ണിയാണ് അപർണ്ണയുടെ പഠന കാര്യങ്ങളിലുള്ള ഏറ്റവും വലിയ പ്രചോദന കേന്ദ്രം.

ജിസിഎസ്ഇ യ്ക്കും എല്ലാ വിഷയങ്ങളിലും എ സ്റ്റാർ കരസ്ഥമാക്കിയ ഈ മിടുമിടുക്കി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ മെഡിസിന് ചേരുവാനാണ് ഉദ്ദേശിക്കുന്നത്. അപർണ്ണയുടെ പഠനം കഴിയുന്നതോടെ മൂന്നാം തലമുറയിലേക്ക് പ്രവേശിക്കുകയാണ് ഈ ഡോക്ടർ കുടുംബം. അപർണ്ണയുടെ അമ്മ ഡോ.മായയുടെ പരേതരായ അച്ഛൻ ഡോ.ഗോപിനാഥും, അമ്മ ഡോ.രാജാമണിയും ഡോക്ടർമാരായിരുന്നു. തൃശൂർ ഏങ്ങണ്ടിയൂരിൽ വി.പി. ഹോസ്പിറ്റൽ നടത്തിവരികയായിരുന്നു.

പത്ത് വർഷമായി ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച് വരുന്ന അപർണ്ണ യുക്മ കലാമേളയിലും മറ്റ് വേദികളിലും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അപർണ്ണാ ബിജുവിനെ യുക്മ ദേശീയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അഭിനന്ദിച്ചു. അപർണ്ണാ ബിജുവിനെ യുക്മ ന്യൂസും അഭിനന്ദിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more