1 GBP = 104.15
breaking news

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. മാര്‍ച്ച് ആറുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ചിരുന്ന സമരം ഒഴിവാക്കി കൂട്ടഅവധിയെടുത്തായിരിക്കും പണിമുടക്കുക. നഴ്‌സുമാര്‍ സമരം നടത്തുന്നത് ഹൈക്കോടതി വിലക്കിയ സാഹചര്യത്തിലാണ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചത്. 457 ആശുപത്രികളിലെ 62, 000 നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

നഴ്‌സുമാര്‍ സമരം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂട്ടയവധി എടുക്കാന്‍ ഇന്ന് തൃശൂരില്‍ നടന്ന യുഎന്‍എ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. മാര്‍ച്ച് ആറു മുതല്‍ കേരളത്തിലെ 457 ആശുപത്രികളില്‍ പണിമുടക്ക് ആരംഭിക്കും. സമരം അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവുണ്ടായ കേസില്‍ കക്ഷി ചേരാനും ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്നും സമരം അനുവദിക്കില്ലെന്ന നിലപാട് ഉണ്ടായത്. അഞ്ചാം തീയതി തന്നെ കേസില്‍ കക്ഷി ചേരാനും യുഎന്‍എ തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണം നടപ്പാക്കണമെന്ന വിജ്ഞാപനം പുറത്തിറക്കിയതല്ലാതെ അത് നടപ്പിലാക്കിയിട്ടില്ല. സര്‍ക്കാരിന്റെ നഴ്‌സുമാരോടുള്ള നിലപാട് പ്രതിഷേധാര്‍ഹമാണ്. 194 ദിവസമായി തുടരുന്ന കെവിഎം ആശുപത്രിയിലെ സമരം ഒത്തു തീര്‍പ്പാക്കുക എന്ന ആവശ്യവും യുഎന്‍എ മുന്നോട്ട് വെക്കുന്നുണ്ട്. ഈ മാസം മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാന്‍ തയ്യാറാകുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്ന് യുഎന്‍എ വ്യക്തമാക്കി.

നേരത്തെ മാര്‍ച്ച് അഞ്ച് മുതലായിരുന്നു അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്തു. തുടര്‍ന്ന് ആറാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ സംഘടന തീരുമാനിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more