ഇടുക്കി ജില്ലാ സംഗമം
യുകെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓൾ യുകെ ബാഡ്മിൻറൺ ടൂർണമെൻറ് ഈ വരുന്ന ശനിയാഴ്ച ഡെർബിയിൽ വച്ചു നടത്തപ്പെടുന്നു. തികച്ചും മലയാളികൾക്കായി നടത്തപ്പെടുന്ന ഈ ടൂർണമെന്റിൽ ഇന്റർമീഡിയറ്റിലും അഡ്വാൻസ് ക്യാറ്റഗറിയിലുമായി 46 ടീമുകൾ ഏറ്റുമുട്ടുന്നു.
ഇന്ന് യുകെയിൽ നടത്തപ്പെടുന്ന മികച്ച ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ടൂർണമെൻറ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് യുകെയിൽ ആദ്യമായി ഇൻറർമീഡിയേറ്റ് ടൂർണമെൻറുകൾക്ക് തുടക്കം കുറിച്ചത് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തിൽ ആണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഇൻറർമീഡിയേറ്റ് മൽത്സരങ്ങൾക്ക് ഒപ്പം അഡ്വാൻസ് ടീമുകളുടെ മത്സരവും നടക്കുന്നു.
യുകെയിലുള്ള മുൻനിര താരങ്ങൾ ഈ ശനിയാഴ്ച്ച കളിക്കളത്തിൽ ഇറങ്ങുമ്പോൾ രണ്ട് കാറ്റഗറിയിലുമായി അത്യന്തം ആവേശം നിറഞ്ഞ ഒരു മത്സരമാണ് നടക്കുവാൻ പോകുന്നത് എന്നതിൽ സംശയം ഇല്ല. ഇന്റർമീഡിയേറ്റിൽ ആദ്യം രജിസ്ട്രേഷൻ നടത്തിയ 32 ടീമുകൾക്കാണ് അവസരം ലഭിച്ചത്. അവസാനം വന്ന കുറച്ച് ടീമുകളെ നിരാശപ്പെടുത്തേണ്ടി വന്നു.
ഇടുക്കി ജില്ലാ സംഗമത്തേക്കുറിച്ച് രണ്ട് വാക്കുകൾ..
ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ആറു വർഷമായി നാട്ടിലും, യുകെയിൽ ആവശ്യ ഘട്ടങ്ങളിലും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. നമ്മുടെ നാട്ടിൽ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തിൽ ഇതുവരെ 21 ലക്ഷം രൂപയോളം നമ്മുടെ നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ക്രിസ്മസ് ചാരിറ്റിയിലക്ക് 4687 പൗണ്ടാണ് നിങ്ങൾ ഏവരും നല്കിയത്.
നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുവാൻ ആവശ്യമാണ്.
ശനിയാഴ്ച 27 ന് രാവിലെ കൃത്യം 9.30ന് തന്നെ രജിഷ്ട്രേഷൻ ആരംഭിക്കുന്നതാണ്.
രാവിലെ 10 മണി മുതൽ ഇൻറർമീഡിയേറ്റ് ടീമിന്റെ കളികൾ ആദ്യത്തെ മൂന്ന് ഗ്രൂപ്പുകൾക്ക് തുടങ്ങുന്നതാണ്. നാലാമത്തെ ഗ്രൂപ്പിന്റെ മത്സരങ്ങൾ 11.30 ന് തന്നെ തുടങ്ങുന്നതാണ്. അതിന് ശേഷം 1 മണിക്ക് അഡ്വാൻസ് ടീമിന്റെ മത്സരങ്ങൾ ആരംഭിക്കുന്നതാണ്.
ഉച്ച ഭക്ഷണം 12 മണിക്ക് ശേഷം ലഭിക്കുന്നതാണ്.
വിജയികൾക്ക് 301,151, 101, 75 കാഷ് പ്രൈസും, ട്രോഫികളും സമ്മാനിക്കുന്നതാണ്. അതോട് ഒപ്പം കാണികൾക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ടൂർണമെന്റിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഒരിക്കൽ കൂടി എല്ലാ ബാഡ്മിൻറൺ സ്നേഹികളേയും ജനുവരി 27ന് ഡെർബിയിലേക്ക് ഹാർദവമായി ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജെസ്റ്റിൻ – 07985656204,
ബാബു – O7730883823
പീറ്റർ – 07713183350
അഡ്രസ്,
Etwall Leisure centre,
Hilton Road,
Derby,
DE65 6HZ.
click on malayalam character to switch languages