1 GBP = 104.15
breaking news

ലോകത്തിനു​ മുന്നിൽ ഇന്ത്യക്ക്​ തലകുനിക്കേണ്ടിവന്നു –ആൻറണി

ലോകത്തിനു​ മുന്നിൽ ഇന്ത്യക്ക്​ തലകുനിക്കേണ്ടിവന്നു –ആൻറണി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഇ​തു​വ​െ​ര കാ​ണാ​ത്ത അ​സ​ഹി​ഷ്​​ണു​ത​യി​ലൂ​ടെ​യാ​ണ്​ ​േപാ​കു​ന്ന​തെ​ന്ന്​ എ.​കെ. ആ​ൻ​റ​ണി. ലോ​ക​ത്തി​നു​ മു​ന്നി​ൽ ഇ​ന്ത്യ​ക്ക്​ ത​ല​കു​നി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​​ വാ​തി​ൽ തു​റ​ന്നു​കൊ​ടു​ത്ത ച​രി​ത്ര​മാ​യി​രു​ന്നു ന​മു​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന്​ അ​വ​രെ അ​ടി​​ച്ചോ​ടി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​​െൻറ ത​ന​താ​യ സം​സ്​​കാ​ര​വും പാ​ര​മ്പ​ര്യ​വും തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും ആ​ൻ​റ​ണി പ​റ​ഞ്ഞു. കെ.​യു.​ഡ​ബ്ല്യു.​ജെ ഡ​ൽ​ഹി ഘ​ട​കം ആ​രം​ഭി​ച്ച വെ​ബ്​​സൈ​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ​ത്തി​​െൻറ കാ​വ​ലാ​ളാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ. എ​ന്നാ​ൽ, ഇ​ന്ന്​ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്​ കൂ​ച്ചു​വി​ല​ങ്ങ്​ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. അ​ധി​കാ​രി​ക​ൾ ചോ​ദ്യ​ങ്ങ​ളെ ഭ​യ​പ്പെ​ട്ടു​തു​ട​ങ്ങി. വ​ലി​യ ക​സേ​ര​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കു​ മാ​ത്ര​മ​ല്ല, ചെ​റി​യ ക​സേ​ര​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും വി​മ​ർ​ശ​നം ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. അ​പ്രി​യ​സ​ത്യ​ങ്ങ​ൾ പ​റ​യു​ന്ന​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ന്നു. അ​പ്രി​യ സ​ത്യ​ങ്ങ​ളാ​ണ്​ വ​രു​ന്ന​തെ​ങ്കി​ൽ പോ​ലും താ​ൻ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​​െൻറ കൂ​ടെ നി​ൽ​ക്കു​മെ​ന്നും ആ​ൻ​റ​ണി പ​റ​ഞ്ഞു. ​ബു​ധ​നാ​ഴ്​​ച ​രാ​വി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. ​​പ്ര​സ​ന്ന​ൻ ഡ​ൽ​ഹി​യു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച്​ ദൃ​ശ്യാ​വ​ത​ര​ണം ന​ട​ത്തി. കെ.​യു.​ഡ​ബ്ല്യു.​ജെ ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ തോ​മ​സ്​ ഡൊ​മി​നി​ക്, സെ​ക്ര​ട്ട​റി പി.​കെ. മ​ണി​ക​ണ്​​ഠ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more